ശർദ്ദുൽ താക്കൂർ പരുക്കിൽ നിന്ന് മുക്തനായി

ഇന്ത്യൻ പേസർ ശർദ്ദുൽ താക്കൂർ പരുക്കിൽ നിന്ന് മുക്തനായി. രണ്ടാം ടെസ്റ്റിനു മുന്നോടിയായാണ് താക്കൂറിൻ്റെ തുടഞരമ്പിനു പരുക്കേറ്റത്. അതുകൊണ്ട് തന്നെ ലോർഡ്സ് ടെസ്റ്റിൽ താക്കൂർ കളിച്ചിരുന്നു. ഇപ്പോൾ താരം പരുക്കിൽ നിന്ന് പൂർണമായും മുക്തനായെന്നും ടീം സെലക്ഷന് തയ്യാറാണെന്നും ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ അറിയിച്ചു. (Shardul Thakur recovered injury)
25ന് ലീഡ്സിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. പരുക്ക് ഭേദമായെങ്കിലും താക്കൂർ ടീമിൽ കളിച്ചേക്കില്ല. കഴിഞ്ഞ മത്സരത്തിൽ വളരെ ഗംഭീരമായി പന്തെറിഞ്ഞ നാല് പേസർമാരെയാവും ഇന്ത്യ മത്സരത്തിൽ പരിഗണിക്കുക. പിച്ച് പരിഗണിച്ച് സ്പിന്നർ ആർ അശ്വിന് ടീമിൽ ഇടം നൽകിയേക്കാനും സാധ്യതയുണ്ട്.
ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ നിന്ന് ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ് പുറത്തായിരുന്നു. തോളിനേറ്റ പരുക്കിനെ തുടർന്നാണ് താരം ലീഡ്സിൽ നടക്കുന്ന ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുക. താരം ടീമിനൊപ്പം തുടരും. നാലാം ടെസ്റ്റിൽ വുഡ് കളിക്കുമെന്നാണ് വിവരം. വുഡിനു പകരം സാഖിബ് മഹ്മൂദ് മൂന്നാം ടെസ്റ്റിൽ കളിച്ചേക്കും. താരത്തിൻ്റെ അരങ്ങേറ്റ ടെസ്റ്റാവും ഇത്. ഈ മാസം 25നാണ് മത്സരം ആരംഭിക്കുക.
Read Also : ഇംഗ്ലണ്ടില്‍ ഓണം ആഘോഷിച്ച് കോഹ്ലിപ്പട; ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഓണാഘോഷം
74ആം ഓവറിൽ ഋഷഭ് പന്തിൻ്റെ ഒരു ഷോട്ട് തടയുന്നതിനിടെയാണ് വുഡിനു പരുക്കേറ്റത്. തുടർന്ന് താരം ഫീൽഡിൽ തുടരാതെ മടങ്ങിയിരുന്നു. അഞ്ചാം ദിനം നാല് ഓവറുകൾ കൂടി വുഡ് എറിഞ്ഞിരുന്നു.
പരുക്കേറ്റതിനെ തുടർന്ന് ജോഫ്ര ആർച്ചറും ക്രിസ് വോക്സും ടീമിൽ ഉൾപ്പെട്ടിരുന്നില്ല. മാനസികാരോഗ്യം പരിഗണിച്ച് ക്രിക്കറ്റിൽ നിന്ന് താത്കാലിക ഇടവേളയെടുത്ത ബെൻ സ്റ്റോക്സ് ടീമിൽ നിന്ന് വിട്ടുനിൽക്കുകയാണ്. രണ്ടാം ടെസ്റ്റിനു മുന്നോടിയായി നടന്ന പരിശീലന സെഷനിടെ പരുക്കേറ്റ സ്റ്റുവർട്ട് ബ്രോഡ് പരമ്പരയിൽ നിന്ന് തന്നെ പുറത്തായി. ഇവർക്കൊപ്പം വുഡ് കൂടി പുറത്താവുന്നത് ഇംഗ്ലണ്ട് ബൗളിംഗ് നിരയെ ദുർബലമാക്കും.
രണ്ടാം ടെസ്റ്റിൽ ഇന്ത്യ 151 റൺസിന്റെ ജയം കുറിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.
Story Highlight: Shardul Thakur recovered injury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here