Advertisement

ആശ്വാസകണക്ക് : രാജ്യത്ത് 25,072 പുതിയ കൊവിഡ് കേസുകൾ, 389 മരണം

August 23, 2021
Google News 2 minutes Read
covid

രാജ്യത്ത് 24 മണിക്കൂറിനിടെ 25,072 കൊവിഡ് കേസുകളും 389 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ, ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,24,49,306 ആയി. 44,157 പേർ രോഗമുക്തരാകുകയും ചെയ്തു. 3,16,80,626 പേരാണ് ആകെ രോഗമുക്തി നേടിയത്.

കൊവിഡ് കേസുകളിൽ കഴിഞ്ഞ ദിവസത്തേക്കാൾ 19 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 155 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന കൊവിഡ് കണക്കാണിത്. 3,33,924 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

Read Also : കൊവിഡ് മൂന്നാംതരംഗം ഒക്ടോബറില്‍; കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് മുന്നറിയിപ്പ്

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്.145 പേരാണ് കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയിൽ മരണപ്പെട്ടത്.

12,95,160 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.

Read Also : കൊവിഡ് നിയന്ത്രണങ്ങള്‍ കൂട്ടിയേക്കും; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ബുധനാഴ്ച

Story Highlight: India recorded 25,072 new Covid-19 cases and 389 deaths

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here