ബംഗ്ലാദേശിൽ എത്തിയതിനു പിന്നാലെ ഫിൻ അലൻ കൊവിഡ് പോസിറ്റീവ്

ബംഗ്ലാദേശ് പര്യടനത്തിനെത്തിയ ന്യൂസീലൻഡ് ടീമംഗം ഫിൽ അലൻ കൊവിഡ് പോസിറ്റീവായി. ധാക്കയിലെത്തി 48 മണിക്കൂറിനുള്ളിലാണ് യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന് കൊവിഡ് പോസിറ്റീവായത്. സെപ്തംബർ 1 മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പര ആരംഭിക്കുക. ബംഗ്ലാദേശ്, പാകിസ്താൻ പര്യടനത്തിൽ കളിക്കാനായി ഫിൻ അലൻ ഐപിഎലിൽ നിന്ന് പിന്മാറിയിരുന്നു. (Finn Allen Covid Bangladesh)
ഫിൻ അലൻ വാക്സിൻ എടുത്തതാണെന്നും താരം ക്വാറൻ്റീനിലാണെന്നും ന്യൂസീലൻഡ് ക്രിക്കറ്റ് അറിയിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചീഫ് മെഡിക്കൽ ഓഫീസറാണ് താരത്തെ ചികിത്സിക്കുന്നത്. ക്വാറൻ്റീൻ കാലാവധിക്കിടെ ന്യൂസീലൻഡ് ടീം ഡോക്ടർ ഫിൻ അലനെ നിരീക്ഷിക്കും. ക്വാറൻ്റീൻ കാലാവധിക്ക് ശേഷം കൊവിഡ് നെഗറ്റീവായാണ് അലൻ ടീമിനൊപ്പം ചേരുമെന്നും ന്യൂസീലൻഡ് ക്രിക്കറ്റ് അറിയിച്ചു.
അതേസമയം, പാകിസ്താൻ-അഫ്ഗാനിസ്ഥാൻ പരമ്പര മാറ്റിവച്ചു. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് നടപടി. അഫ്ഗാൻ താരങ്ങളുടെ മാനസിക സമ്മർദ്ദം, യാത്ര ചെയ്യാനുള്ള അസൗകര്യങ്ങൾ, ടിവി സംപ്രേഷണത്തിലെ അനിശ്ചിതത്വം തുടങ്ങിയവ പരിഗണിച്ചാണ് തീരുമാനം. വിവരം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി അറിയിച്ചു. അടുത്ത മാസമാണ് പരമ്പര തീരുമാനിച്ചിരുന്നത്. ഈ പരമ്പര 2022ൽ നടക്കും.
Read Also : താരങ്ങളുടെ മാനസികസമ്മർദ്ദം; പാകിസ്താൻ-അഫ്ഗാനിസ്ഥാൻ പരമ്പര മാറ്റിവച്ചു
‘അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ അഭ്യർത്ഥന മാനിച്ച് അടുത്ത മാസം തീരുമാനിച്ചിരുന്ന ഏകദിന പരമ്പര മാറ്റിവച്ചിരിക്കുന്നു. താരങ്ങളുടെ മാനസികാരോഗ്യം, കാബൂളിൽ നിന്നുള്ള വിമാനങ്ങളുടെ ലഭ്യതക്കുറവ്, ടിവി സംപ്രേഷണത്തിലെ അനിശ്ചിതത്വം, ശ്രീലങ്കയിലെ ഉയരുന്ന കൊവിഡ് ബാധ എന്നിവ പരിഗണിച്ചാണ് തീരുമാനം. പരമ്പര 2022ൽ നടക്കും.’- പിസിബി ട്വീറ്റ് ചെയ്തു.
ശ്രീലങ്കയിൽ നിന്ന് പരമ്പര പാകിസ്താനിലേക്ക് മാറ്റി എന്ന് ഇന്നലെ ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെയും തള്ളിക്കൊണ്ടാണ് പാക് ക്രിക്കറ്റ് ബോർഡിൻ്റെ പ്രസ്താവന.
ആദ്യം പരമ്പര നടത്താൻ തീരുമാനിച്ചിരുന്നത് യുഎഇയിലായിരുന്നു. എന്നാൽ, ഐപിഎൽ യുഎഇയിൽ നടത്താൻ ബിസിസിഐ തീരുമാനിച്ചതോടെ പരമ്പര ശ്രീലങ്കയിലേക്ക് മാറ്റിവെക്കുകയായിരുന്നു.
അതേസമയം, കാബൂളിൽ നിന്ന് യുക്രെയ്ൻ വിമാനം തട്ടിക്കൊണ്ടു പോയെന്ന വാർത്ത തള്ളി വിദേശകാര്യ വക്താവ് രംഗത്തെത്തി. കാബൂളിൽ നിന്ന് യുക്രെയ്ൻ വിമാനം തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട് വന്നിരുന്നു. വിമാനം ഇറാനിലേക്ക് കൊണ്ടുപോയെന്നായിരുന്നു ലഭിച്ച സൂചന.
Story Highlights : Finn Allen Positive Covid Arriving Bangladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here