സഹകരണ ബാങ്ക് വിവാദം ഇടുക്കിയിലും; എല്‍ഡിഎഫ് ഭരിക്കുന്ന ബാങ്കിനെതിരെ ആരോപണം ഉന്നയിച്ച് സിപിഐ

ഇടുക്കി ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണം.
എല്‍ഡിഎഫ് ഭരിക്കുന്ന ബാങ്കിനെതിരെ ആരോപണം ഉന്നയിച്ചത് ഭരണ സമിതിയിലെ സിപിഐ മെമ്പര്‍മാരാണ്.
ബാങ്ക് സെക്രട്ടറിയുടെ കെട്ടിട നിര്‍മ്മാണത്തിനെതിരെ വിജിലന്‍സിന് പരാതി നൽകി. ആരോപണങ്ങള്‍ക്ക് മറുപടി നല്‍ക്കാന്‍ ആവശ്യപ്പെട്ട് സിപി ഐ മെമ്പര്‍മാര്‍ ബാങ്കിന് കത്ത് നല്‍കി. കത്തിന്‍റെ പകര്‍പ്പ് 24ന് ലഭിച്ചു.
വ്യാജപട്ടയത്തിന്മേല്‍ ബാങ്ക് ലോണ്‍ നല്‍കിയിട്ടുണ്ടെന്നാണ് പ്രധാന ആരോപണം. നിർമാണാനുമതിയില്ലാത്ത സ്ഥലങ്ങളിൽ വാണിജ്യ അടിസ്ഥാനത്തിൽ നിർമിച്ച കെട്ടിടങ്ങൾക്ക് ലോണുകൾ നൽകിയിട്ടുണ്ടെന്നും ആരോപിക്കുന്നു. ഇത് സംബന്ധിച്ചും വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്.
ബാങ്കിന്റെ വികസനവുമായി ബന്ധപ്പെട്ട് സാധനസാമഗ്രികൾ വാങ്ങിയത് സംബന്ധിച്ചും അഴിമതി നടന്നിട്ടുണ്ടെന്നാണ് സിപിഐ അംഗങ്ങളുടെ ആരോപണം. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നാണ് ആവശ്യം. സംഭവവുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടർക്കുമുൾപ്പെടെ പരാതി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Story Highlight: idukki service cooperative bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here