Advertisement

ആദ്യം ബ്രിട്ടീഷ് സേവ; പിന്നെ വാരിയംകുന്നനെ താലിബാനാക്കി; അടുത്തത് എകെജി ആകുമോയെന്ന് എംവി ജയരാജന്‍

August 24, 2021
1 minute Read
mv jayarajan

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യതാലിബാന്‍ തലവനായിരുന്നെന്ന എ പി അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.mv jayarajan
ആദ്യം അവര്‍ ബ്രിട്ടീഷ് സേവ നടത്തി. പിന്നീടവര്‍ ഗാന്ധിജിയെ കൊന്നു. കയ്യൂരിനെ തള്ളിപ്പറഞ്ഞു. ഇപ്പോഴവര്‍ വാരിയംകുന്നനെ താലിബാനാക്കി. അടുത്തത് എകെജി ആകുമോ എന്നായിരുന്നു എംവി ജയരാജന്റെ പ്രതികരണം.

1921ലെ മലബാര്‍ കലാപം സ്വാതന്ത്ര്യസമരം അല്ലെങ്കില്‍ 2002ലെ ഗുജറാത്ത് വംശഹത്യയാണോ സ്വാതന്ത്ര്യസമരമെന്നും എംവി ജയരാജന്‍ ചോദിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യത്തെ താലിബാന്റെ തലവനായിരുന്നുവെന്നും സ്മാരകമുണ്ടാക്കുന്നതും സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നതും ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണെന്നുമായിരുന്നു ബിജെപി ദേശീയ വൈസ് പ്രസിഡന്റിന്റെ വിവാദ പ്രസ്താവന.

വാരിയംകുന്നന്റെ ആക്രമണത്തിന് ഇഎംഎസിന്റെ കുടുംബവും ഇരകളായിരുന്നു. സ്മാരകം നിര്‍മ്മിക്കാന്‍ നടക്കുന്ന ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇ.എം.എസിന്റെ സ്വാതന്ത്ര്യസമരമെന്ന സമ്പൂര്‍ണ ഗ്രന്ഥം വായിക്കണം. ഇ.എം.എസ് പറഞ്ഞത് മുസ്‌ലിം കലാപമായി പരിണമിച്ചിട്ടുണ്ടെന്നാണ്. ഇ.എം.എസിന്റെ കുടുംബത്തിന് ഏലംകുളത്തു നിന്നും പാലക്കാട്ടേക്ക് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Read Also : അങ്കമാലിയില്‍ യുവാവിനെ കടവരാന്തയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സൂചന

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ തുടങ്ങി 387 രക്തസാക്ഷികളെ രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് നീക്കാനുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

Story Highlights : mv jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top