Advertisement

ഐഎസ്ആര്‍ഒ ഗൂഡാലോചന കേസില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ജാമ്യം

August 24, 2021
1 minute Read
sibi mathews isro

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ നാലാം പ്രതിയാണ് മുന്‍ ഡിജിപി കൂടിയായ സിബി മാത്യൂസ്.sibi mathews isro

ചാരക്കേസില്‍ പ്രതിയായ നമ്പിനാരായണനെ ഇന്റലിജന്‍സ് ബ്യൂറോയുടെ നിര്‍ദ്ദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും ചാരക്കേസ് ആദ്യം അന്വേഷിച്ച സിബിഐ സംഘമാണ് അട്ടിമറി നടത്തിയതെന്നുമായിരുന്നു സിബി മാത്യൂസിന്റെ വാദം. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു സിബിഐ അഭിഭാഷകന്റെ വാദം. കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുകയാണെന്നും അന്വേഷണ ഏജന്‍സികളില്‍ നിന്ന് ഇനിയും തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും സിബിഐ വാദിച്ചു.

അതേസമയം തങ്ങള്‍ നിരപരാധികളാണെന്നും ആരോപണമുന്നയിക്കുന്ന തരത്തില്‍ തെളിവുകളില്ലെന്നുമായിരുന്നു പ്രതികളുടെ വാദം.ചാരക്കേസില്‍ പ്രതിയായ നമ്പി നാരായണനെ ഇന്റലിജന്‍സ് ബ്യൂറോയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും കേസ് ആദ്യഘട്ടത്തില്‍ അന്വേഷിച്ച സിബിഐ സംഘമാണ് അട്ടിമറി നടത്തിയതെന്നും സിബി മാത്യൂസ് വാദിച്ചു. ഇതടക്കമുള്ളവ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

Read Also : പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം; അയല്‍വാസിക്കായി പൊലീസ് തിരച്ചില്‍

സിബി മാത്യൂസിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് നമ്പിനാരായണനും ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മാലി വനിതകളും കക്ഷി ചേര്‍ന്നിരുന്നു. ചാരക്കേസ് ഗൂഡാലോചനയിലെ മറ്റ് നാല് പ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

Story Highlights : sibi mathews isro

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement