വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിങിനോട് ഉപമിച്ചു; എംബി രാജേഷിനെതിരെ യുവമോര്‍ച്ചയുടെ പ്രതിഷേധം

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിങിനോട് ഉപമിച്ചുവെന്നാരോപിച്ച് സ്പീക്കര്‍ എംബി രാജേഷിനെതിരെ യുവമോര്‍ച്ചയുടെ പ്രതിഷേധം.പ്രസ്താവന പിന്‍വലിച്ച് സ്പീക്കര്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് സ്പീക്കറുടെ പാലക്കാടുള്ള വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തും. ചരിത്രവസ്തുതകളാണ് പറഞ്ഞതെന്നും മാപ്പ് പറയില്ലെന്നും എംബി രാജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.speaker mb rajesh
പാലക്കാട്ടെ കാടാങ്ങോട്ടുള്ള സ്പീക്കറുടെ വസതിയിലേക്കാണ് യുവമോര്‍ച്ചയുടെ പ്രതിഷേധം. അതേസമയം താരതമ്യം ചെയ്തത് ഭഗത് സിംഗിന്റെയും വാരിയംകുന്നിന്റെയും മരണത്തിലെ സമാനതെയെന്ന് സ്പീക്കര്‍ കഴിഞ്ഞ ദിവസം ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് എം.ബി. രാജേഷിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി ലഭിച്ചിരുന്നു. ഭഗത് സിംഗിനെ വാരിയന്‍കുന്നത്ത് ഹാജിയുമായി ഉപമിച്ച് അപമാനിച്ചെന്നായിരുന്നു പരാതി.
Read also: സാമ്പത്തിക പ്രതിസന്ധി; കൊല്ലത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു
‘കണ്ണ് കെട്ടാതെ മുന്നില്‍ നിന്ന് വെടി വയ്ക്കണം എന്നാണ് വാരിയംകുന്നന്‍ പറഞ്ഞത്. തൂക്കി കൊല്ലുന്നതിന് പകരം വെടിവച്ചത് മതിയെന്ന് ആവശ്യപ്പെട്ട് ആളാണ് ഭഗത് സിംഗ്. ധ്രുവീകരണം ഉണ്ടാക്കലാണ് ചിലരുടെ ലക്ഷ്യമെന്നും എം.ബി. രാജേഷ് വ്യക്തമാക്കി. മലബാര്‍ കലാപത്തിലെ രക്തസാക്ഷികളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം ചരിത്ര വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചരിത്രത്തെ അപനിര്‍മിക്കുകയാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights : speaker mb rajesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here