പാർട്ടിയുടെ ശത്രുക്കളാണ് പോസ്റ്റർ പ്രചാരണം നടത്തുന്നത്, സമ്മർദ്ദങ്ങൾക്ക് കീഴടങ്ങില്ല; വി ഡി സതീശൻ

എറണാകുളം ഡി.സി.സി. ഓഫീസിന് മുന്നിലെ പോസ്റ്റര്‍ പ്രചാരണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടിയുടെ ശത്രുക്കളാണ് പോസ്റ്റർ പ്രചാരണം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അനാവശ്യ സമ്മർദ്ദങ്ങൾക്ക് കീഴടങ്ങില്ല. ഏത് പാർട്ടി നേതാക്കളെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാലും
ശക്തമായ നടപടികളുണ്ടാകും. വി ഡി സതീശന്റെയും കെ സുധാകരന്റെയും പേരിൽ കേരളത്തിൽ ഗ്രൂപ്പ് ഉണ്ടാകില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
എറണാകുളം ഡി.സി.സി. ഓഫീസിന് മുന്നിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പോസ്റ്റര്‍ പ്രതിഷേധം നടന്നത് . വി.ഡി. സതീശൻ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റർ. വി.ഡി. സതീശൻ കോൺഗ്രസ്സിനെ നശിപ്പിക്കുന്ന അഭിനവ തുഗ്ലക്. സതീശന്റെ കോൺഗ്രസ് വഞ്ചനയും കള്ളക്കളിയും തിരിച്ചറിയുക. മുതിര്‍ന്ന നേതാക്കളെ അവഗണിക്കരുതെന്നും പോസ്റ്ററില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡി.സി.സി. അധ്യക്ഷ പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് വി.ഡി. സതീശനെതിരേയും പോസ്റ്റര്‍ പ്രതിഷേധം.
Read Also : വി.ഡി. സതീശനെതിരെ പോസ്റ്റർ
കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ജീവിതം ഹോമിച്ച ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം. സുധീരന്‍ എന്നീ മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന വി.ഡി. സതീശന്റെ പൊയിമുഖം തിരിച്ചറിയുക, ഗ്രൂപ്പ് ഇല്ലായെന്ന കോണ്‍ഗ്രസുകാരെ തെറ്റിദ്ധരിപ്പിച്ച് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്ന വി.ഡി. സതീശന്‍, ജില്ലയില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്ടപ്പെട്ടാലും വേണ്ടില്ല, തന്റെ ഗ്രൂപ്പുകാരന്‍ തന്നെ ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ടാക്കാന്‍ താല്‍പര്യപ്പെടുന്ന വി.ഡി. സതീശന്‍ എന്നിങ്ങനെയാണ് വി.ഡി. സതീശനെതിരായ പോസ്റ്റര്‍.
Read Also : ഉപജീവന മാർഗം ഇല്ലാതാക്കിയല്ല കൊവിഡിനെ നേരിടേണ്ടത്; സർക്കാരിനെ വിമർശിച്ച് വി ഡി സതീശൻ
Story Highlights : VD Satheesan on Posters against him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here