ഫോട്ടോഷൂട്ടിനിടെ പുലി ആക്രമിച്ചു; മോഡലിന് ഗുരുതര പരുക്ക്

ഫോട്ടോഷൂട്ടിനിടെ പുള്ളിപ്പുലി ആക്രമണം. ജർമനിയിൽ 36 കാരിയായ മോഡലിന് നേരെയായിരുന്നു പുലിയുടെ ആക്രമണം. സംഭവത്തിൽ ഗുരുതരമായ പരുക്കേറ്റ ജെസീക്ക ലെയ്ഡോൾഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിർജിറ്റ് സ്റ്റാഷ് എന്ന 48 കാരിയുടെ ഉടമസ്ഥതയിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തിലായിരുന്നു ഫോട്ടോഷൂട്ടി. ആരാണ് ഫോട്ടോഷൂട്ടിന്റെ സംഘാടകനെന്നോ ആരായിരുന്നു ചിത്രങ്ങൾ പകർത്തിയതെന്നോ ഉള്ളവിവരങ്ങൾ ലഭിച്ചിട്ടില്ല. ഗുരുതരമായി പരുക്കേറ്റ ജസീക്ക അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി.
Read Also : വധുവല്ല, ഈ ഫോട്ടോഷൂട്ടിൽ ശ്രദ്ധ നേടിയത് വധുവിന്റെ സുഹൃത്താണ് !!
ബിർജിറ്റിന്റെ ഉടമസ്ഥതയിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്ന് പരസ്യച്തിരങ്ങൾക്കും മറ്റുമായി മൃഗങ്ങളെ നൽകാറുണ്ട്. എന്നാൽ ഈ മൃഗങ്ങൾ മുൻപ് ആരേയും ആക്രമിച്ചതായി റിപ്പോർട്ടില്ല. ബിർജിറ്റിന് തുടർന്നും ഈ മൃഗങ്ങളെ വളർത്താനും മൃഗ സംരക്ഷണ കേന്ദ്രം നടത്താനും നിയമപരമായി സാധിക്കുമോ എന്നകാര്യം അന്വേഷിക്കുകയാണ് പൊലീസ്.
Story Highlight: leopard attack during photoshoot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here