കൃഷിയിടത്തിലെ മയില്‍ശല്യം തടയാന്‍ വിഷംവച്ചു; തൂത്തുക്കുടിയില്‍ അഞ്ച് മയിലുകള്‍ ചത്തു

തമിഴ്‌നാട് തൂത്തുകുടിയില്‍ കൃഷിയിടത്തിലെ മയില്‍ ശല്യം തടയാന്‍ കര്‍ഷകന്‍ വച്ച വിഷം കഴിച്ച് അഞ്ച് മയിലുകള്‍ ചത്തു. ഫാം ഉടമയായ ചന്ദ്രനാണ് കൃഷിയിടത്തിലെ വിള നശിപ്പിക്കാനെത്തുന്ന മയിലുകളെ തുരത്താന്‍ ചോളത്തില്‍ വിഷം വെച്ചത്.
ഫം സന്ദര്‍ശിക്കാനെത്തിയ നാട്ടുകാര്‍ ചത്തമയിലുകളെ കണ്ടതോടെ ഫോറസ്റ്റ് വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. നാല് ആണ്‍ മയിലുകളും ഒരു പെണ്‍ മയിലുമാണ് ചത്തത്.
Read Also : വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അതിർത്തി കടക്കാൻ ശ്രമം; തലപ്പാടിയിൽ ഏഴ് പേർ അറസ്റ്റിൽ
സംഭവത്തില്‍ ഫാം ഉടമയായ ചന്ദ്രനെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജറാക്കിയതിന് ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Story Highlight: peacocks dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here