വാക്സിൻ ബുക്കിംഗ് ഇനി വാട്ട്സ് ആപ്പിലൂടെയും; എങ്ങനെ ചെയ്യാം ?
വാക്സിൻ സ്ലോട്ടുകൾ വാട്ട്സ് ആപ്പ് വഴിയും ബുക്ക് ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി. 919013151515 എന്ന നമ്പർ ഉപയോഗിച്ച് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാം. (vaccine booking whatsapp)
വാട്ട്സ് ആപ്പും കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
എങ്ങനെയാണ് വാട്ട്സ് ആപ്പിലൂടെ വാക്സിൻ ബുക്ക് ചെയ്യേണ്ടത് ?
ആദ്യം MyGov കൊറോണ ഹെൽപ്ഡെസ്ക് നമ്പറായ 919013151515 സേവ് ചെയ്യുക
ഈ നമ്പറിലേക്ക് വാട്ട്സ് ആപ്പിലൂടെ BOOK SLOT എന്ന സന്ദേശം എയക്കുക
തുടർന്ന് എംഎംഎസ് ആയി ലഭിക്കുന്ന ആറക്ക ഒടിപി വാട്ട്സ് ആപ്പിലൂടെ നമ്പറിലേക്ക് അയക്കുക
ശേഷം സൗകര്യപ്രദമായ തിയതിയും, സ്ഥലവും, പിൻകോഡും, വാക്സിൻ ടൈപ്പും അയക്കുക
ഇതിന് പിന്നാലെ കൺഫർമേഷൻ ലഭിക്കും. അപ്പോയിൻമെന്റ് ലഭിച്ച ദിവസം വാക്സിൻ കേന്ദ്രത്തിൽ പോയി വാക്സിനേഷൻ സ്വീകരിക്കാം.
Read Also : സൈഡസ് കാഡില വാക്സിൻ അനുമതി ; രാജ്യത്തിൻറെ സുപ്രധാന നേട്ടമെന്ന് പ്രധാനമന്ത്രി
Today we’re partnering with @MoHFW_INDIA and @mygovindia to enable people to make their vaccine appointments via WhatsApp. Spread the word: https://t.co/2oB1XJbUXD https://t.co/yvF6vzPHI1
— Will Cathcart (@wcathcart) August 24, 2021
അതേസമയം, കേരളത്തിൽ കൊവിഡ് സാഹചര്യം വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് അടിയന്തര യോഗം ചേർന്നു.ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ, ഡിഎംഒ മാർ തുടങ്ങിയവർ ഓൺലൈനായി യോഗത്തിൻ പങ്കെടുത്തു. വാക്സിനേഷൻ ഊർജിതമാക്കാൻ യോഗത്തിൽ നിർദ്ദേശം നൽകി.സെപ്റ്റംബറോടെ എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ ലഭ്യമാക്കണം. കൊവിഡ് ചികിത്സയിൽ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പിക്കാനും യോഗത്തിൽ തീരുമാനമായി.സംസ്ഥാനത്ത് രണ്ടാം തരംഗം പൂർത്തിയാകുന്നതിന് മുമ്പേ മൂന്നാം തരംഗം ആരംഭിക്കുമെന്ന് ആശങ്കയുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് അടിയന്തര യോഗം ചേർന്നത്.ഓണക്കാലത്തെ തിരക്ക് രോഗവ്യാപനത്തിനിടയാക്കിയെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്. മൂന്നാം തരംഗ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ചികിത്സാ മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തി. പീഡിയാട്രിക് കിടക്കകൾ അടക്കം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ടിപിആർ 15ന് മുകളിൽ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ സർക്കാർ പരിഗണനയിലാണ്. എന്നാൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കൊവിഡ് അവലോകന യോഗത്തിലാവും ഇക്കാര്യങ്ങൾ ചർച്ച ചെയ്യുക. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നരയ്ക്കാണ് അവലോകന യോഗം.
Story Highlights : vaccine booking whatsapp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here