കാബൂളിലെ ഇരട്ട സ്ഫോടനം; അമേരിക്കയെ കുറ്റപ്പെടുത്തി താലിബാൻ

കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം ഉണ്ടായതിൽ അമേരിക്കയെ കുറ്റപ്പെടുത്തി താലിബാൻ. സ്ഫോടനമുണ്ടായത് അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുണ്ടായ സ്ഥലത്തെന്ന് ആരോപണം.
ഇരട്ട സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. കൊല്ലപ്പെട്ടവരില്‍ കുട്ടികളും താലിബാന്‍ തീവ്രവാദികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തിലെ ആബെ ഗേറ്റിന് സമീപം സ്‌ഫോടനമുണ്ടായതിന് പിന്നാലെയാണ് വീണ്ടും ആക്രമണം.
അമേരിക്കന്‍ സൈനികര്‍ അടക്കം നിരവധി പേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റിട്ടുണ്ട്. ചാവേര്‍ ആക്രമണമെന്നാണ് സൂചന. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ സംഭവത്തെക്കുറിച്ച് ധരിപ്പിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
Read Also : ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ
അതേസമയം ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്ന് സംശയിക്കുന്നതായും വിമാനത്താവളത്തിന് സമീപത്ത് നിന്ന് ആളുകള്‍ മാറണമെന്നും അമേരിക്ക അറിയിച്ചു. ഐഎസ് ആക്രമണമുണ്ടാകുമെന്ന് അമേരിക്ക് അടക്കമുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Read Also : കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം; 13 മരണം
Story Highlight: The Taliban has blamed the United States for the bomb attack in Kabul
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here