തുളസി ചായ; ദഹന പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം

ഔഷധ ഗുണങ്ങളാൽ സമ്പന്നമായ ഒരു ആയുർവേദ സസ്യമാണ് തുളസി. തുളസിയുടെ ഗുണങ്ങൾ ലഭിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം നമ്മുടെ ഭക്ഷണത്തിലും പാനീയങ്ങളിലും ഉൾപ്പെടുത്തുക എന്നതാണ്. രോഗ പ്രതിരോധ ശേഷിയെ പുനരുജ്ജീവിപ്പിക്കുകയും ചർമ പ്രശ്നങ്ങൾക്ക് പരിഹാര കാണാനും ഈ പാനീയം സഹായിക്കും. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും തുളസിക്ക് സാധിക്കും.
Read Also : നല്ല ഉറക്കം കിട്ടാൻ ഈന്തപ്പഴം ഉത്തമം
യൂജെനോൾ, യുറോസ്ലി ആസിഡ്, കാർവാർകോൾ, എപിജെനിൻ, ല്യൂട്ടോലിൻ, മറ്റ് ഫ്ലേവനോയ്ഡുകൾ എന്നിവയുൾപ്പെടെ നിരവധി സങ്കീർണ്ണമായ ജൈവ രാസ സംയുക്തങ്ങൾ തുളസി ഇലകൾ നൽകുന്നു. ഇവ കൂടാതെ, ലിനൂൾ, ലിമാട്രോൾ, റോസ്മാരിനിക് ആസിഡ്, പ്രൊപാനോയിക് ആസിഡ്, സാപ്പോണിൻസ്, ടാന്നിൻസ് തുടങ്ങിയ ശക്തമായ ടെർപെനുകളും ഇതിൽ ഉൾപ്പെടുന്നു.
തുളസി ഇലകൾ വെള്ളത്തിലിട്ട് തിളപ്പിക്കുന്നതിലൂടെ, ഈ അവശ്യ ഫൈറ്റോകെമിക്കലുകളെല്ലാം വെള്ളത്തിൽ ചേരും, ഇത് ചായയെ ആരോഗ്യകരവുമായ പ്രകൃതിദത്തവുമായ ഒരു ഔഷധ പാനീയമാക്കി മാറ്റുന്നു. വിറ്റാമിൻ എ, സി, കാൽസ്യം, സിങ്ക്, ഇരുമ്പ്, ക്ലോറോഫിൽ തുടങ്ങിയ അവശ്യ പോഷകങ്ങളും ഈ ചായയിൽ അടങ്ങിയിട്ടുണ്ട്.
Read Also : തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള 9 ഗുണങ്ങൾ
കുടലിന്റെ ആരോഗ്യത്തിനും ദഹന പ്രശ്നങ്ങൾ അകറ്റാനും തുളസി ചായ തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
തുളസി 1/4 കപ്പ്
തേന്‍ 1 ടീസ്പൂണ്‍
നാരങ്ങ നീര് 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
തിളച്ച വെള്ളത്തിലേക്ക് തുളസിയില ഇടുക. നല്ല പോലെ തിളച്ച് കഴിഞ്ഞാൽ തീ അണയ്ക്കുക. വെള്ളം തണുത്ത ശേഷം ഇതിലേക്ക് തേനും നാരങ്ങാനീരും ചേർക്കുക.
Story Highlight: Benefits of Tulsi tea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here