ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്; മുൻ പരിശീലകൻ അലക്സ് ഫെർഗുസണുമായി ചർച്ച നടത്തി

ഇറ്റാലിയൻ ക്ലബ് യുവന്റസ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെന്ന് സൂചന. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് രണ്ട് വർഷത്തെ കരാറാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വാഗ്‌ദാനം ചെയ്‌തത്. റൊണാൾഡോയുമായി മുൻ പരിശീലകൻ അലക്സ് ഫെർഗുസൺ ചർച്ച നടത്തി. താരവുമായുള്ള ചർച്ചകൾ അവസാനിപ്പിച്ചതായി മാഞ്ചസ്റ്റർ സിറ്റി അറിയിച്ചു.
ഇറ്റാലിയൻ ക്ലബ് യുവന്റസ് വിട്ടാണ് പോര്‍ച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുന്നത്. കൊവിഡ് അടക്കമുള്ള പ്രതിസന്ധികള്‍ കാരണം കഴിഞ്ഞ രണ്ട് സീസണിലും സാമ്പത്തിക നഷ്‌ടം നേരിട്ട യുവന്‍റസ് റൊണാള്‍ഡോയെ വെറുതെ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. കുറഞ്ഞത് 25 ദശലക്ഷം യൂറോ ട്രാന്‍സ്‌ഫര്‍ ഫീസെങ്കിലും ലഭിക്കണമെന്ന് ടൂറിനിലെ ചര്‍ച്ചകളില്‍ സൂപ്പര്‍ താരത്തിന്‍റെ ഏജന്‍റിനോട് യുവന്‍റസ് വ്യക്തമാക്കി.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ താരം ഗബ്രിയേൽ ജെസ്യൂസിനെ സ്വന്തമാക്കാന്‍ താത്പര്യം ഉണ്ടെന്നും ഇറ്റാലിയന്‍ ക്ലബ് അറിയിച്ചു. റൊണാള്‍ഡോ 29 ഗോള്‍ നേടിയിട്ടും നാലാം സ്ഥാനക്കാരായാണ് യുവന്‍റസ് കഴിഞ്ഞ ഇറ്റാലിയന്‍ ലീഗ് സീസൺ അവസാനിപ്പിച്ചത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here