ലണ്ടനെയും ന്യൂയോർക്കിനെയും പിന്നിലാക്കി ഡൽഹി; ലോകത്തിലെ ഏറ്റവും കൂടുതൽ ക്യാമറകളുള്ള നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത്

natലോകത്തിൽ ഏറ്റവുമധികം ക്യാമറകളുള്ള നഗരങ്ങളുടെ പട്ടികയിൽ ഡൽഹി ഒന്നാമത് . യുഎസിലെ ന്യൂയോർക്ക്, യുകെയിലെ ലണ്ടൻ തുടങ്ങിയ മറ്റ് പ്രധാന അന്താരാഷ്‌ട്ര നഗരങ്ങൾക്കിടയിൽ, ഈ പട്ടികയിൽ ഇടം പിടിക്കുന്ന ഇന്ത്യൻ നഗരങ്ങളിൽ ഒന്നാണ് ഡൽഹി.
ലോകത്തെ 150 പ്രധാന നഗരങ്ങളെ അടിസ്ഥാനമാക്കി ഫോബ്‌സ് മാസിക നടത്തിയ കണക്കെടുപ്പിലാണ് പൊതുസ്ഥലത്ത് ഏറ്റവും കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്ന നഗരം എന്ന ഖ്യാതി ഡൽഹി സ്വന്തമാക്കിയത്. ചെന്നൈയാണ് പട്ടികയിലുള്ള മറ്റൊരു ഇന്ത്യൻ നഗരം. ഒരു ചതുരശ്രമൈലിൽ 609 ക്യാമറകൾ. മുംബൈ പട്ടികയിൽ 18-ാം സ്ഥാനത്താണ്. 157 ക്യാമറകളാണ് മുംബൈ നഗരത്തിൽ സ്ഥാപിച്ചിരിക്കുന്നത്.
Read Also : ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ
വമ്പൻ നഗരങ്ങളെ പിന്നിലാക്കിയതിൽ നമുക്ക് അഭിമാനിക്കാമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു. തലസ്ഥാന നഗരത്തിൽ ക്യാമറ നിരീക്ഷണത്തിനു പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും കെജ്‌രിവാൾ അഭിനന്ദിച്ചു.
Read Also : രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ വർധന; 24 മണിക്കൂറിനിടെ 46,164 പേർക്ക് കൂടി കൊവിഡ്
Story Highlight: Delhi tops list of world cities in terms of CCTVs per sq. mile