Advertisement

ബ്രാഡ്മാന്റെ ജന്മദിനത്തില്‍ ഓര്‍മകള്‍ പങ്കുവച്ച് സച്ചിനും യുവരാജും

August 27, 2021
9 minutes Read
don bardman memories share sachin and yuvi

ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ ജന്മദിനത്തില്‍ ഓര്‍മകള്‍ പങ്കുവച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കറും യുവരാജ് സിങും. ബ്രാഡ്മാന്റെ തൊണ്ണൂറാം പിറന്നാളില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുമായുള്ള ചിത്രം പങ്കുവച്ചായിരുന്നു സച്ചിന്റെ ട്വീറ്റ്.

കായിമമേഖലയിലെ എല്ലാവര്‍ക്കും താങ്കള്‍ എന്നുമൊരു പ്രചോദനമായിരിക്കും. ഈ ജന്മദിനത്തില്‍ ഞങ്ങള്‍ അങ്ങയെ സ്മരിക്കുന്നു. സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
മഹാനായ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനെ ജന്മദിനത്തില്‍ ഓര്‍ക്കുന്നുവെന്നും കളിക്കളത്തില്‍ അദ്ദേഹം എന്നും പ്രചോദനമായിരുന്നെന്നും യുവരാജ് സിങു ട്വീറ്റ് ചെയ്തു.

ഐസിസിയുടെയും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെയും ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെയും അടക്കം നിരവധി പേജുകളിലാണ് ബ്രാഡ്മാന്റെ ഓര്‍മകള്‍ ജന്മദിനത്തില്‍ കുറിച്ചത്. ബാറ്റിങ് പ്രതിഭയുടെ പര്യായമായി വാഴ്ത്തപ്പെടുന്ന ബ്രാഡ്മാന്‍ 1908 ഓഗസ്റ്റ് 27ന് ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലായിരുന്നു ജനിച്ചത്. 2001 ഫെബ്രുവരി 25ന് തന്റെ ജീവിതം ചരിത്രത്തില്‍ അടയാളപ്പെടുത്തി ബ്രാഡ്മാന്‍ അന്തരിച്ചു.

1948 ഓഗസ്റ്റ് 14നാണ് ബ്രാഡ്മാന്‍ തന്റെ സുദീര്‍ഘമായ ക്രിക്കറ്റ് ജീവിതത്തിലെ അവസാന ഇന്നിംഗ്സ് കളിച്ചത്. ക്രിക്കറ്റില്‍ ഇതുവരെ ആരും സ്വന്തമാക്കിയിട്ടില്ലാത്ത 100 എന്ന ബാറ്റിംഗ് ശരാശരി ലക്ഷ്യമിട്ടാണ് ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ബ്രാഡ്മാന്‍ ക്രീസിലെത്തിയത്. തികച്ചും സങ്കീര്‍ണമായ വ്യക്തിത്വത്തിനുടമയായിരുന്ന ബ്രാഡ്മാന്‍ കായിക ലോകത്ത് അന്നും ഇന്നും പകരം വയ്ക്കാനില്ലാത്ത പ്രതിഭയെന്നതില്‍ സംശയമില്ല. തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ നിന്നും അദ്ദേഹം വിരമിക്കുന്നത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അധികാരി എന്ന സ്ഥാനത്തുനിന്നാണ്. മരണത്തിനുശേഷം 2009ല്‍ ഡൊണാള്‍ഡ് ബ്രാഡ്മാനെ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ പ്രശസ്തരുടെ പട്ടികയിലും ഉള്‍പ്പെടുത്തി.

Story Highlight: don bradman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top