മാർപ്പാപ്പയ്ക്ക് കത്ത് നൽകും; ആരാധനാക്രമ ഏകീകരണത്തെ എതിർത്ത് എറണാകുളം അങ്കമാലി അതിരൂപത

ആരാധനാക്രമ ഏകീകരണത്തെ എതിർത്ത് എറണാകുളം-അങ്കമാലി അതിരൂപത. മാർപ്പാപ്പയ്ക്ക് പരാതി നൽകുമെന്ന് അതിരൂപത സംരക്ഷണ സമിതി. സിനഡ് തീരുമാനം പിൻവലിച്ച് നിലവിലെ ജനാഭിമുഖ്യ കുർബാന തുടരാൻ അനുവദിക്കണമെന്ന് ആവശ്യം.
സിനഡിലെ മൂന്നിലൊന്ന് മെത്രാന്മാർ ആരാധനാ ക്രമ എകികരണത്തെ എതിർത്തെന്ന് വൈദികർ.ആരാധനാ ക്രമ എകികരനം സഭാ ഐക്യത്തിന് തടസ്സമാകുമെന്ന് ഫാദർ ജോസ് വൈലിക്കോടത്ത്.
സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഒരു രൂപതയാണ് എറണാകുളം-അങ്കമാലി രൂപത. മുൻപ് ഈ രൂപത എറണാകുളം അതിരൂപത എന്നാണ് അറിയപ്പെട്ടിരുന്നത്. 1896 ജൂലൈ 28-ന് ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ ക്യു റെയ് സാക്രി എന്ന ഉത്തരവിൻ പ്രകാരം രൂപത സ്ഥാപിതമായി.
1923 ഡിസംബർ 21 ന് പിയൂസ് പതിനൊന്നാമൻ മാർപാപ്പയുടെ റോമാനി ഫൊന്തിഫിഷൻ ഉത്തരവ് പ്രകാരം എറണാകുളം രൂപതയെ അതിരൂപതയായി ഉയർത്തി.
Story Highlights: help cell for college students