Advertisement

സി കൃഷ്ണകുമാറിനെതിരെ മാത്രമല്ല, മറ്റൊരു ബിജെപി നേതാവിനെതിരെയും സമാന പരാതിയുണ്ട്; സന്ദീപ് വാര്യർ

16 hours ago
Google News 1 minute Read

ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരെ കൂടുതൽ ആരോപണങ്ങളുമായി കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർ. ബി ജെ പി സംസ്ഥാന അധ്യക്ഷന് പരാതി കിട്ടിയത് C കൃഷ്ണകുമാറിനെതിരെ മാത്രമല്ല. മറ്റൊരു സംസ്ഥാന നേതാവിനെതിരെയും സമാനമായ പരാതി കിട്ടിയിട്ടുണ്ടെന്ന് സന്ദീപ് വാര്യർ പറഞ്ഞു. സംസ്ഥാന അധ്യക്ഷനോട് അടുത്ത് നിൽക്കുന്ന നേതാവിനെതിരായാണ് പരാതി ഉയർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സി കൃഷ്ണകുമാർ തുടർച്ചയായി നുണ പറയുന്നു. കൃഷ്ണകുമാർ മത്സരിച്ച 5 തിരഞ്ഞെടുപ്പുകളിൽ നുണ പറഞ്ഞു. ജിഎസ്ടിയുമായി ബന്ധപ്പെട്ട് ബാധ്യതയില്ലെന്ന് പറഞ്ഞിരുന്നു. കമ്പനികളുമായി കരാർ ഇല്ലെന്ന് തെരഞ്ഞെടുപ്പ് അഫിഡവിറ്റ് നൽകി. കമ്പനികളിൽ ഷെയർ ഇല്ലെന്ന് കള്ളം പറഞ്ഞു.

കൃഷ്ണകുമാറിൻ്റെ കമ്പനിക്ക് ജിഎസ്ടി അടക്കാൻ ഉണ്ടെന്ന് ജിഎസ്ടി വകുപ്പ് കത്ത് നൽകിയെന്നും സന്ദീപ് വാര്യർ പറഞ്ഞു. കൃഷ്ണകുമാറിന് ഓഹരിയുള്ള കമ്പനിയ്ക്ക് ജിഎസ്‍ടിയുമായി ബന്ധപ്പെട്ട് ഡ്യൂ ഇല്ല എന്നത് പൂർണ തെറ്റാണ്. നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഇലക്ഷൻ കമ്മീഷൻ കൂട്ട് നിന്നോ. താൻ കോടതിയെ സമീപിക്കുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

Story Highlights : sandeep warrier more allegation against c krishnakumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here