Advertisement

ആൻഡ്രോയ്ഡിൽ ജോക്കർ വൈറസ്; പണം തട്ടുന്ന ഈ എട്ട് ആപ്ലിക്കേഷനുകൾ ഉടൻ നീക്കം ചെയ്യണം

August 27, 2021
1 minute Read
joker virus android apps

ആൻഡ്രോയ്ഡ് ഫോണിൽ വീണ്ടും ജോക്കർ വൈറസ് കടന്നുകൂടുന്നതായി റിപ്പോർട്ട്. ചില വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഈ വൈറസുകൾ ഫോണുകളിൽ കയറിക്കൂടുന്നത്.

വൈറസിനെ കടത്തി വിടുന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ പട്ടിക ബെൽജിയം പൊലീസ് പുറത്തുവിട്ടു. ഈ ആപ്ലിക്കേഷനുകളെല്ലാം മറ്റൊരു യഥാർത്ഥ ആപ്ലിക്കേഷനുകളുടെ വ്യാജ പതിപ്പാണ്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾ യഥാർത്ഥമെന്ന് കരുതി ഇത്തരം വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് വൈറസ് കെണിയിൽ അകപ്പെടുന്നു.

Read Also : സൈബർ ലോകത്തെ ഭീതിയിലാഴ്ത്തി ‘ജോക്കർ’ മാൽവെയർ; ബാധിച്ചിരിക്കുന്നത് 24 ആൻഡ്രോയിഡ് ആപ്പുകളെ

ആപ്പുകളുടെ പേര്

ഓക്സിലറി മെസേജ്
എലമെന്റഅ സ്കാനർ
ഫാസ്റ്റ് മാജിക് എസ്എംഎസ്
ഫ്രീ കാംസ്കാനർ
​ഗോ മെസേജസ്
സൂപ്പർ മെസേജസ്
സൂപ്പർ എസ്എംഎസ്
ട്രാവൽ വോൾപേപ്പേഴ്സ്

എസ്എംഎസ് മെസേജുകൾ, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇൻഫോ എന്നിവയെല്ലാം ചോർത്തി ഉപഭോക്താക്കളുടെ പണവും സ്വകാര്യ വിവരങ്ങളും തട്ടിയെടുക്കുന്നതാണ് ജോക്കർ വൈറസിന്റെ രീതി. ട്രോജൻ ​ഗണത്തിൽ പെടുന്നതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ചില പ്രീമിയം സർവീസുകൾ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യും ഈ വൈറസ്.

Story Highlight: joker virus android apps

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top