തിരുവനന്തപുരം സ്വര്‍ണക്കടത്ത്; ജാമ്യത്തിലിറങ്ങിയ പ്രതിക്കെതിരെ വീണ്ടും അന്വേഷണം

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്കെതിരെ വീണ്ടും അന്വേഷണം. പ്രതി ടി എ മുഹമ്മദിനെതിരെ കസ്റ്റംസും എന്‍ഐഎയും അന്വേഷണം നടത്തും. പ്രതിക്ക് ആഫ്രിക്കയിലെ സിയറ ലിയോണില്‍ സ്വര്‍ണഖനിയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നീക്കം. ആഫ്രിക്കയില്‍ നിന്നുള്ള സ്വര്‍ണം കേരളത്തിലേക്ക് കടത്തിയതായാണ് വിവരം. നേരത്തെ എന്‍ഐഎ, കസ്റ്റംസ് കേസുകളില്‍ മുഹമ്മദ് അന്‍വറിന് ജാമ്യം ലഭിച്ചിരുന്നു.
തന്റെ പാസ്‌പോര്‍ട്ട് തിരികെ ലഭിച്ച മുഹമ്മദ് അന്‍വര്‍ വിദേശയാത്ര നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തി. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പ്രതികള്‍ക്ക് കസ്റ്റംസ് ഷോക്കോസ് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരില്‍ പലരും കൊവിഡ് ബാധിതരായതും, ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും മൂലം കുറ്റപത്രം സമര്‍പ്പിക്കല്‍ വൈകുമെന്നാണ് നിലവിലെ വിവരം.
Read Also : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്താൻ കേന്ദ്രസർക്കാർ നിർദേശം
കുറ്റപത്രത്തിന്റെ ഡ്രാഫ്റ്റ് തയ്യാറായതായും പരിശോധനയ്ക്കായി ഇത് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയെന്നും പ്രോസിക്യൂഷന്‍ ചുമതലയുള്ള കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കെ.രാംകുമാര്‍ അന്തിമ പരിശോധന നടത്തിയ ശേഷം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.
Story Highlight: trivandrum gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here