മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അമിതാഭ് ഠാക്കൂറിനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്‌തു

മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അമിതാഭ് ഠാക്കൂറിനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്‌തു. ആത്മഹത്യ പ്രേണരണ ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. സുപ്രീം കോടതിക്ക് മുന്നിൽ പെൺകുട്ടി തീകൊളുത്തി മരിച്ച കേസിലാണ് അറസ്റ്റ്. സെപ്റ്റംബർ 9 വരെ അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അറസ്റ്റ് 2022 തെരഞ്ഞെടുപ്പിനായി പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ.
എസ്‌ഐടി അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലക്‌നൗവിലെ ഹസ്രത്ഗഞ്ച് കോട്‌വാലി പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് അമിതാഭ് ഠാക്കൂറിനെ അറസ്റ്റ് ചെയ്തത്. അടുത്ത ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് അമിതാഭ് ഠാക്കൂർ പ്രഖ്യാപിച്ചിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here