താലിബാനുമായി കൂടിക്കാഴ്ച നടത്തി ജെയ്‌ഷെ മുഹമ്മദ് നേതാക്കള്‍; ഇന്ത്യയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം തേടി
പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് നേതാക്കള്‍ താലിബാനുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ജെയ്‌ഷെ താലിബാന്റെ സഹായം തേടി. ജമ്മുകശ്മീരില്‍ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.
ഓഗസ്റ്റ് മൂന്നാം വാരം കാണ്ഡഹാറിലായിരുന്നു താലിബാന്‍-ജെയിഷെ കൂടിക്കാഴ്ച നടന്നത്. പാകിസ്താനിലെ രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് സൂചന. ഭീകരാക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താന്‍ സംസ്ഥാന ഇന്റലിജന്‍സിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ശ്രീനഗറല്‍ ആക്രമണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഈ മാസം 24നാണ് ഇത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. ജമ്മുകശ്മീരില്‍ പ്രത്യേക നിരീക്ഷണം നടത്തിവരികയാണെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുത്തതോടെയാണ് അഫ്ഗാനിസ്ഥാനില്‍ ഭരണം കയ്യിലെടുക്കാന്‍ താലിബാനായത്. അതിനിടെ പാകിസ്താനുമായുള്ള ബന്ധം ദൃഡമാക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ് പറഞ്ഞിരുന്നു.
Read Also : അഫ്‍ഗാനിസ്താനിലെ ഐഎസ് ശക്തി കേന്ദ്രങ്ങളില്‍ അമേരിക്കയുടെ വ്യോമാക്രമണം; ഐ എസ് ആസൂത്രകനെ വധിച്ചു
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും ഉടന്‍ ചര്‍ച്ച നടത്തണമെന്നും തീരുമാനമെടുക്കണമെന്നും താലിബാന്‍ വക്താവ് അറിയിച്ചു. ഇതിനിടയാണ് ജെയ്‌ഷെ മുഹമ്മദ് നേതാക്കള്‍ താലിബാനുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
Story Highlight: jaishe-taliban meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here