‘ദേവസ്വം മന്ത്രിയുടെ നിയമനം നവോത്ഥാനമാക്കി ഉയർത്തിക്കാട്ടി’; കൊടിക്കുന്നിൽ സുരേഷിൻറെ ആരോപണത്തിന് മറുപടിയുമായി കെ രാധാകൃഷ്‌ണൻ

കൊടിക്കുന്നിൽ സുരേഷ് എം പി. നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്‌ണൻ. തന്നെ നിയന്ത്രിക്കാൻ പാർട്ടി ആരെയും ചുമതലപെടുത്തിയിട്ടില്ല. സ്ഥാനത്തിനും വലുപ്പത്തിനും ചേർന്നതാണോ പ്രസ്താവനയെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പരിശോധിക്കണമെന്നും കെ രാധാകൃഷ്‌ണൻ പ്രതികരിച്ചു.
രണ്ടാം പിണറായി സര്‍ക്കാറില്‍ കെ രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കി നിയമിച്ചത് വലിയ നവോത്ഥാനമാക്കി ഉയര്‍ത്തിക്കാട്ടിയെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷ് എം പി. യുടെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കൊടിക്കുന്നിൽ സുരേഷ് വിവാദ പരാമർശം നടത്തി.
Read Also : കൊവിഡ് പ്രതിരോധം; സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ
നവോത്ഥാനനായകനെങ്കിൽ മകളെ പട്ടിക ജാതിക്കാരന് വിവാഹം ചെയ്‌ത് കൊടുക്കണമായിരുന്നുവെന്നും സിപിഐഎമിൽ പട്ടിക ജാതിക്കാരായ എത്രയോ ചെറുപ്പകാരുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് പരിഹസിച്ചു.അയ്യങ്കാളി ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം. പട്ടികജാതികാരനായ മന്ത്രിയെ നിയന്ത്രിക്കാൻ മന:സാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also : കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ യോഗ്യൻ; കൊടിക്കുന്നിൽ സുരേഷ്
Story Highlight: K Radhakrishnan responds to Kodikunnil Suresh’s allegation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here