കാക്കനാട് ലഹരിവേട്ട; യുവതിയെ ചോദ്യം ചെയ്യുന്നു

കാക്കനാട് ലഹരിമരുന്ന് കടത്ത് കേസില്‍ അന്വേഷണ സംഘം ഒഴിവാക്കിയ യുവതിയെ എക്‌സൈസ് ചോദ്യം ചെയ്യുന്നു. എക്‌സൈസ് ക്രൈംബ്രാഞ്ചാണ് യുവതിയെയും സുഹൃത്തിനെയും ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ എക്‌സൈസ് ഓഫിസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍.
ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥന്‍ ട്വിന്റിഫോറിനോട് പറഞ്ഞു. കേസില്‍ പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം തെളിഞ്ഞാല്‍ ആദ്യഘട്ടത്തില്‍ ഒഴിവാക്കപ്പെട്ട യുവതിയും പ്രതിയാകും. എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ടി എ കാസിം ട്വന്റിഫോറിനോട് പ്രതികരിച്ചു.
കൂടുതല്‍ തെളിവുകള്‍ക്കായി എക്‌സൈസ് സംഘം അന്വേഷണം ഗോവ, പോണ്ടിച്ചേരി, ബംഗളൂരു എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കൊവിഡ് കാലത്തും പ്രതികള്‍ ഡി ജെ ലഹരി പാര്‍ട്ടികള്‍ നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി. എറണാകുളം ജില്ലയിലെ നാല് കേന്ദ്രങ്ങളിലാണ് പ്രതികള്‍ ലഹരി ഡി ജെ പാര്‍ട്ടികള്‍ നടത്തിയത്. പത്ത് പേരില്‍ താഴെ മാത്രം പങ്കെടുത്ത ചെറു ലഹരി പാര്‍ട്ടികളായിരുന്നു അതെന്ന് അന്വേഷണ സംഘം പറയുന്നു.
Read Also : ക്രിസ്റ്റ്യാനോയുടെ മടങ്ങിവരവ്; മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വെബ്സൈറ്റ് ക്രാഷ് ആയി
അതേസമയം എംഡിഎംഎ കേസിലെ അഞ്ച് പ്രതികളെയും എക്‌സൈസ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതി പ്രതികള്‍ക്ക് അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. കാക്കനാട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ നിന്നാണ് എക്‌സൈസ്, കസ്റ്റംസ് സംയുക്ത ഓപ്പറേഷനില്‍ അഞ്ചംഗ സംഘം പിടിയിലായത്.
കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.രണ്ടു യുവതികള്‍ എംഡിഎംഎ ഒളിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നിട്ടും ഇതിലെ ഒരു യുവതിയെ പ്രതിയാക്കാതെ ഒഴിവാക്കിയെന്നാണ് എക്സൈസിനെതിരായ പ്രധാന ആരോപണം. പ്രതികളെ പിടിച്ച ഉടന്‍ കസ്റ്റംസ് എടുത്ത ഫോട്ടോയില്‍ ഏഴ് പ്രതികളാണ് ഉള്ളത്. കസ്റ്റംസിന്റെ വാര്‍ത്താകുറിപ്പിലും 7 പ്രതികളാണ് ഉള്ളത്. എന്നാല്‍ എക്സൈസ് കേസില്‍ പ്രതികളുടെ എണ്ണം അഞ്ചായി. രണ്ട് പേരെ ഒഴിവാക്കുകയും ചെയ്തു.
Story Highlight: kochi drugs case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here