Advertisement

ടി-20 ലോകകപ്പിൽ ഇന്ത്യ ഉൾപ്പെടെ ഏത് ടീമിനെയും തോൽപിക്കാൻ പാകിസ്താനു കഴിയും: വഹാബ് റിയാസ്

August 28, 2021
Google News 3 minutes Read
wahab riaz pakistan india

ഇക്കൊല്ലം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിൽ ഇന്ത്യ ഉൾപ്പെടെ ഏത് ടീമിനെയും തോൽപിക്കാൻ പാകിസ്താനു കഴിയുമെന്ന് പാകിസ്താൻ മുൻ പേസർ വഹാബ് റിയാസ്. ടി-20 എന്നാൽ ചില പന്തുകൾക്കുള്ളിൽ മാറിമറിയുന്ന ഫോർമാറ്റ് ആണെന്നും നന്നായി കളിച്ചാൽ പാകിസ്താന് ഇന്ത്യയെ നിഷ്പ്രയാസം പരാജയപ്പെടുത്താൻ സാധിക്കുമെന്നും വഹാബ് പറഞ്ഞു. പാക് പാഷനു നൽകിയ അഭിമുഖത്തിലാണ് താരത്തിൻ്റെ അഭിപ്രായപ്രകടനം. (wahab riaz pakistan india)

“തീർച്ചയായും അവർക്ക് അതിനുള്ള കഴിവുണ്ട്. പാക് താരങ്ങൾ കഴിവുള്ളവരാണെങ്കിൽ ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ ഏത് ടീമിനെയും അവർക്ക് പരാജയപ്പെടുത്താനാവും. ഒരു ചെറിയ സംഭവത്തിലോ ചില പന്തുകൾക്കുള്ളിലോ മാറിമറിയുന്ന ഫോർമാറ്റാണ് ടി-20 ക്രിക്കറ്റ്. ഇന്ത്യ-പാകിസ്താൻ മത്സരത്തിലും അത് വ്യത്യാസമല്ല. നന്നായി കളിച്ചാൽ, പാകിസ്താന് ഇന്ത്യയെ കീഴടക്കാം.”- റിയാസ് പറഞ്ഞു.

Read Also : ടി-20 ലോകകപ്പ് വിജയിക്കാൻ പാകിസ്താനു സാധിക്കും: ഇമാദ് വാസിം

ഇത്തവണ ലോകകപ്പ് ജേതാക്കളാവാൻ പാകിസ്താനുള്ള സാധ്യത അധികമാണെന്നും വഹാബ് റിയാസ് പറഞ്ഞു. “കളിക്കുന്ന വേദിയും സാഹചര്യങ്ങളും പരിഗണിച്ചാൽ, പാകിസ്താൻ ടൂർണമെൻ്റ് വിജയിക്കാൻ നല്ല സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു. പാകിസ്താൻ യുഎഇയിൽ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അവർക്ക് സാഹചര്യങ്ങൾ പരിചയമുള്ളതാണ്. അവർക്ക് അത് ഉപയോഗിക്കാനായാൽ മെച്ചമാണ്.”- റിയാസ് കൂട്ടിച്ചേർത്തു.

വരുന്ന ടി-20 ലോകകപ്പ് വിജയിക്കാൻ പാകിസ്താനു സാധിക്കുമെന്ന് പാക് ഓൾറൗണ്ടർ ഇമാദ് വാസിം അവകാശപ്പെട്ടിരുന്നു. യുഎഇയിലെ സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്നും ലോകകപ്പ് വിജയിക്കാൻ സാധ്യതയുള്ള ടീമുകളിൽ തങ്ങളും പെടുമെന്നും വാസിം പറഞ്ഞു. ലോകകപ്പിനു മുൻപ് തങ്ങൾക്ക് ചില നല്ല പരമ്പരകൾ കളിക്കാനുണ്ടെന്നു അത് ലോകകപ്പ് തയ്യാറെടുപ്പുകളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെയാണ് പാകിസ്താൻ്റെ ആദ്യ മത്സരം.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.

Story Highlight: wahab riaz pakistan india t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here