‘ഉമ്മൻചാണ്ടി പറഞ്ഞത് മനോവിഷമം ഉണ്ടാക്കി’; ഡിസിസി അധ്യക്ഷ പട്ടികയിൽ പോരായ്‌മകളുണ്ടെങ്കിൽ തിരുത്താമെന്ന് കെ സുധാകരൻ

ഡിസിസി അധ്യക്ഷ പട്ടികയിൽ പോരായ്‌മകളുണ്ടെങ്കിൽ തിരുത്താമെന്ന് കെ സുധാകരൻ. പട്ടിക നൂറു ശതമാനം കുറ്റമറ്റതെന്ന അഭിപ്രായം തനിക്കുമില്ലെന്ന് കെ സുധാകരൻ. ചർച്ച നടത്തിയിലെന്ന ആരോപണം തെറ്റെന്ന് ആവർത്തിച്ച് കെ സുധാകരൻ. മുൻകാലങ്ങളിലെ പോലെ ഗ്രൂപ്പ് നേതാക്കളുടെ സമ്മർദം വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രണ്ടു വട്ടം ചർച്ചകൾ നടത്തിയിരുന്നു. ഉമ്മൻചാണ്ടി നിർദേശിച്ച ഭൂരിപക്ഷം പേരുകൾ തന്നെയാണ് അന്തിമ പട്ടികയിലുള്ളത്. ഉമ്മൻചാണ്ടി പറഞ്ഞത് മനോവിഷമം ഉണ്ടാക്കി; അദ്ദേഹം അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഇത്രയും കാലം ഗ്രൂപ്പ് നേതാക്കൾ മാത്രം ചർച്ച നടത്തിയെടുത്ത തീരുമാനമായിരുന്നു.
ഒരു വിഷയത്തിലും കഴിഞ്ഞ കാലങ്ങളിൽ ചർച്ച ഉണ്ടായിട്ടില്ലെന്ന് ഓർക്കണം. വർക്കിംഗ് പ്രസിഡന്റ് ആയ തന്നോട് ഒരു തവണ പോലും ചർച്ച നടത്തിയിട്ടില്ലെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി. കൂടാതെ കെ ശിവദാസൻ നായർക്കെതിരായ അച്ചടക്ക നടപടിയെ ന്യായീകരിച്ച് കെ സുധാകരൻ. അച്ചടക്കം ലംഘനം നടത്തുന്നവർക്കെതിരെ നടപടിയില്ലാതെ മുന്നോട്ട് പോകില്ല. പരസ്യപ്രതികരണം നടത്തിയാൽ ഇനിയും അച്ചടക്ക നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വിശദീകരണം ആവശ്യമില്ലാത്ത തെറ്റാണ് മുതിർന്ന നേതാക്കൾ ചെയ്‌തത്. തുടർ നടപടികൾ വിശദികരണം കേട്ട ശേഷമെന്നും കെ സുധാകരൻ.പരസ്യപ്രതികരണം നടത്തിയാൽ ഇനിയും അച്ചടക്ക നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlight: DCC, KPCC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here