Advertisement

തിങ്കളാഴ്ച മുതല്‍ ടൂറിസ്റ്റ് വീസക്കാര്‍ക്ക് യു.എ.ഇയിലേക്ക് നേരിട്ട് പ്രവേശനം

August 29, 2021
Google News 2 minutes Read

തിങ്കളാഴ്ച മുതല്‍ ടൂറിസ്റ്റ് വീസക്കാര്‍ക്കും യുഎഇയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ)യും ദേശീയ ദുരന്ത നിവാരണ സമിതിയും അറിയിച്ചു.

ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകളില്‍ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം അനുവദിക്കുക. യാത്ര ചെയ്യുന്നവർ വിമാനത്താവളത്തില്‍ റാപ്പിഡ് പരിശോധനക്ക് വിധേയമാകണം.

കൂടാതെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെക്കണമെന്നും അല്‍ഹുസന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു.

Story Highlight: persons with tourist visa can enter uae directly from tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here