ഡി.സി.സി. പട്ടിക ; കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രതിഷേധം: രാഹുൽ ഗാന്ധിക്ക് അതൃപ്തി

കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രസ്താവനയിൽ രാഹുൽ ഗാന്ധിക്ക് അതൃപ്തി. നേതാക്കളുടെ പ്രതികരണം സംബന്ധിച്ച് താരിഖ് അൻവറിനോട് രാഹുൽ ഗാന്ധി റിപ്പോർട്ട് തേടി. ഡി.സി.സി. അധ്യക്ഷ പട്ടികയിൽ കടുത്ത പ്രതിഷേധം ഉയർത്തി കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
അധ്യക്ഷന്മാരെ തീരുമാനിക്കുന്നതിൽ കൂടുതൽ ചർച്ചകൾ വേണമായിരുന്നെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ഫലപ്രദമായ ചർച്ച നടന്നില്ലെന്നും തൻറെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഡി.സി.സി. അധ്യക്ഷ പട്ടികയ്ക്ക് എതിരെ പരസ്യവിമർശനം നടത്തിയതിന് നേതാക്കളെ സസ്പെൻറ് ചെയ്തതിലും ഉമ്മൻ ചാണ്ടി അതൃപ്‍തി പ്രകടിപ്പിച്ചു. അച്ചടക്ക നടപടി സ്വീകരിച്ചത് ജനാധിപത്യ രീതിയല്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. നടപടിക്ക് മുമ്പ് വിശദീകരണം തേടണമായിരുന്നു എന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്.
സംസ്ഥാന തലത്തിൽ കൂടുതൽ ചർച്ചകൾ വേണമായിരുന്നു’, രമേശ് ചെന്നിത്തലയും പറഞ്ഞു. പരസ്യ പ്രതികരണത്തിലൂടെ വി.ഡി. സതീശനും കെ. സുധാകരനും കെ.സി. വേണുഗോപാലിനും എതിരെ പുതിയ പോർമുഖം തുറന്നിരിക്കുകയാണ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും.
അതേസമയം ഡി.സി.സി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുൻ എം.എൽ.എ. കെ. ശിവദാസൻ നായരെയും മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാറിനെയും പാർട്ടിയിൽ നിന്നും ഇന്നലെ താത്കാലികമായി സസ്‌പെൻറ് ചെയ്തിരുന്നു.
Read Also : ഡി.സി.സി. പട്ടിക; അതൃപ്തിയറിയിച്ച് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും
പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുനഃപരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിൻറെ ഭാവി ഇല്ലാതാകുമെന്നായിരുന്നു അനിൽകുമാറിൻറെ വിമർശനം. അനിൽ കുമാറിൻറെ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന പ്രതികരണമാണ് കെ. ശിവദാസൻ നായരും നടത്തിയത്.
Read Also : ഡി.സി.സി. അധ്യക്ഷ പട്ടികയ്ക്ക് പിന്നാലെ അച്ചടക്ക നടപടി; കെ. ശിവദാസൻ നായരെയും കെ.പി. അനിൽകുമാറിനെയും സസ്പെന്റ് ചെയ്തു
Story Highlight: Rahul Gandhi on dcc list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here