തകർപ്പൻ സൈനിംഗുമായി ഹൈദരാബാദ് എഫ്സി; ടീമിലെത്തുക 23കാരനായ സ്പാനിഷ് താരം

തകർപ്പൻ സൈനിംഗുമായി ഐഎസ്എൽ ക്ലബ് ഹൈദരാബാദ് എഫ്സി. 23 വയസ്സുകാരനായ സ്പാനിഷ് മുന്നേറ്റ താരം ജാവിയർ സിവേറിയോയെയാണ് ഹൈദരാബാദ് ടീമിലെത്തിച്ചിരിക്കുന്നത്. സ്പാനിഷ് ടീമുകളുടെ സി,ബി സംഘത്തിൽ കളിച്ചിട്ടുള്ള സിവേറിയോ മുന്നേറ്റ നിരയിൽ ഗോളുകൾ വാരിക്കൂട്ടാൻ ശേഷിയുള്ള താരമാണ്. (javier siverio hyderabad isl)
ലാലിഗ ടീം ലാസ് പാൽമാസിൻ്റെ അക്കാദമി താരമാണ് സിവേറിയോ. ക്ലബിൻ്റെ സി, ബി ടീമുകൾക്കായി കളിച്ച താരം പിന്നീട് റേസിംഗിൻ്റെ ബി ടീമിച്ചു. റേസിംഗ് ബി ടീമിനായി 48 മത്സരങ്ങളിൽ 40 ഗോളുകൾ നേടിയ താരം പിന്നീട് റേസിംഗ് സീനിയർ ടീമിലും ഇടം നേടി. റേസിംഗ് ജഴ്സിയിൽ 9 മത്സരങ്ങൾ കളിച്ച താരം 2 ഗോളുകൾ സ്കോർ ചെയ്തു. പിന്നീട് താരം ലാസ് പാൽമാസ് ബിയിൽ തിരികെ എത്തി. തിരിച്ചുവരവിൽ 8 മത്സരങ്ങളിൽ മാത്രമാണ് സിവേറിയോ ലാസ് പാൽമാസ് ബി ടീമിനായി ബൂട്ടണിഞ്ഞത്.
നേരത്തെ, നീണ്ട അഭ്യൂഹങ്ങൾക്കും സംശയങ്ങൾക്കുമൊടുവിൽ അർജൻ്റൈൻ മുന്നേറ്റ നിര താരം ജോർജ് പെരേര ഡയസ് ബ്ലാസ്റ്റേഴ്സിലെത്തി. ഒരു സീസണിലേക്കായി വായ്പാടിസ്ഥാനത്തിലാണ് അർജന്റൈൻ ക്ലബ് പ്ലാറ്റെൻസിൽ നിന്ന് 31കാരനായ താരം ഐഎസ്എൽ ക്ലബിലെത്തുന്നത്. താരത്തെ വിട്ടുനൽകാൻ പ്ലാറ്റെൻസ് ഒരുക്കമായിരുന്നില്ലെങ്കിലും അവസാന സമയത്തെ ചരടുവലികളിലൂടെ വായ്പാടിസ്ഥാനത്തിൽ താരത്തെ ബ്ലാസ്റ്റേഴ്സ് ക്ലബിലെത്തിക്കുകയായിരുന്നു.
Read Also : സ്പാനിഷ് ക്ലബുമായി കരാർ ഒപ്പിട്ടു; സിഡോ ബ്ലാസ്റ്റേഴ്സിൽ തിരികെ എത്തില്ല
ആദ്യം മുതൽക്ക് തന്നെ ബ്ലാസ്റ്റേഴ്സിൻ്റെ റഡാറിലുള്ള താരമാണ് ഡയസ്. എന്നാൽ, ക്ലബിൻ്റെ സുപ്രധാന താരമായ താരത്തെ വിട്ടുനൽകാനാവില്ലെന്ന് അർജൻ്റൈൻ ക്ലബ് നിലപാടെടുത്തു. കരാർ ഒരു വർഷത്തേക്ക് കൂടി ബാക്കി ഉണ്ടായിരുന്നതിനാൽ പ്ലാറ്റെൻസിൻ്റെ കടുംപിടുത്തം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകുമെന്ന അവസ്ഥ വന്നു. നീക്കം നടക്കില്ലെന്ന മട്ടിലുള്ള വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി ക്ലബ് താരത്തിൻ്റെ വരവ് വെളിപ്പെടുത്തിയത്.
2008ൽ അർജൻ്റൈൻ ക്ലബ് ഫെറോ കാരിൽ ഓസ്റ്റെക്ക് വേണ്ടി കളിച്ചാണ് താരം പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. മെക്സിക്കോ, ബൊളീബിയ, ചിലി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകളിലും ജോർജ് ബൂട്ടണിഞ്ഞിട്ടുണ്ട്.
ഉറുഗ്വേ മധ്യനിര താരം അഡ്രിയാൻ ലൂണ, ബോസ്നിയൻ പ്രതിരോധ താരം എനെസ് സിപോവിച് എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിലേക്കായി ടീമിലെത്തിച്ചത്. ഡയസ് ബ്ലാസ്റ്റേഴ്സിൻ്റെ മൂന്നാമത്തെ വിദേശതാരമാണ്.
Story Highlight: javier siverio hyderabad fc isl signing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here