‘വിദേശ അധിനിവേശത്തിൽ നിന്ന് അഫ്ഗാൻ സ്വതന്ത്രം’; യുഎസ് സേനാ പിന്മാറ്റത്തെക്കുറിച്ച് ചൈന

അവസാന യു.എ.സ് സൈനികനും പിന്മാറിയതോടെ അഫ്ഗാനിസ്താനിൽ പുതിയ അധ്യായം ആരംഭിച്ചിരിക്കുകയാണെന്ന് ചൈന. ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ ആണ് പ്രതികരണവുമായി രംഗത്തെത്തിയത്.
Read Also : പഞ്ച്ശീർ പ്രവിശ്യയിൽ താലിബാൻ ആക്രമണം
അഫ്ഗാൻ പുതിയൊരു അധ്യായം തുറന്നിരിക്കുന്നുവെന്നാണ് 20 വർഷത്തെ ഏറ്റുമുട്ടലിനു ശേഷമുള്ള അമേരിക്കയുടെ സേനാ പിന്മാറ്റം സൂചിപ്പിക്കുന്നതെന്ന് വാങ് വെൻബിൻ പറഞ്ഞു. വിദേശ സൈനിക അധിനിവേശത്തിൽനിന്ന് സ്വതന്ത്രമായിരിക്കുന്നു അഫ്ഗാൻ. ദേശീയ പുനർ നിർമാണത്തിന്റെയും സമാധാനത്തിന്റെയും പുതിയൊരു തുടക്കത്തിലാണ് അഫ്ഗാൻ ജനത. എല്ലാത്തരം ഭീകരശക്തികളെയും അവർ അടിച്ചമർത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താലിബാൻ നിയന്ത്രണം പിടിച്ചശേഷവും കാബൂളിൽ ചൈനീസ് എംബസി പതിവുപോലെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, അഫ്ഗാനിലെ സുരക്ഷാസംവിധാനങ്ങൾ വഷളായതിനെ തുടർന്ന് സ്വന്തം പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്.
Story Highlight: China on US military withdrawal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here