Advertisement

പഞ്ച്ശീർ പ്രവിശ്യയിൽ താലിബാൻ ആക്രമണം

August 31, 2021
Google News 1 minute Read
Taliban attacks Panjshir

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കൻ സേനയുടെ പിന്മാറ്റത്തിന് പിന്നാലെ പഞ്ച്ശീർ പ്രവിശ്യ ആക്രമിച്ച് താലിബാൻ. പഞ്ച്ശീർ പ്രതിരോധ സേനയുമായുള്ള ഏറ്റുമുട്ടലിൽ എട്ട് താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. ഇരുപത് വർഷത്തിന് ശേഷമാണ് യു.എസ്. സൈന്യം അഫ്​ഗാനിസ്ഥാനിൽ നിന്ന് പൂർണമായി പിന്മാറുന്നത്. യു.എസ്. സൈന്യം പിൻമാറി മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം ഉണ്ടായത്.

ഇപ്പോഴും താലിബാനെതിരെ ചെറുത്തു നിൽപ്പ് തുടരുന്ന അഫ്ഗാനിലെ ഏക പ്രദേശമാണ് പഞ്ച്ശീർ. പഞ്ച്ശീർ ഇനിയും താലിബാന് പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. പ്രതിരോധ സേനയ്ക്ക് നേതൃത്വം കൊടുക്കുന്ന അഹമ്മദ് മസൂദിന്റെ വക്താവ് ഫഹിം ദഷ്തിയാണ് ആക്രമണം നടന്നുവെന്ന് സ്ഥിരീകരിച്ചത്.

Read Also : അഫ്ഗാൻ മണ്ണ് ഭീകര പ്രവർത്തനങ്ങൾക്ക് താവളമാകരുത്; ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം; താലിബാനുമായി ചർച്ച നടത്തി ഇന്ത്യ

ഇരു വിഭാ​ഗത്തിൽ നിന്നുമുള്ള നിരവധി പേർക്ക് പരിക്കേറ്റതായും വക്താവ് സ്ഥിരീകരിച്ചു. തങ്ങളുടെ പോരാട്ടം പഞ്ച്ശീർ പ്രവിശ്യക്ക് വേണ്ടി മാത്രമല്ലെന്നും മുഴുവൻ അഫ്ഗാൻ ജനതയ്ക്കും അവരുടെ സ്വാതന്ത്ര്യത്തിനും വേണ്ടിയാണെന്നും നേരത്തെ അഹമ്മദ് മസൂദ് വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ച പഞ്ച്ശീർ മേഖലയിലെ ഇന്റർനെറ്റ് കണക്ഷൻ താലിബാൻ വിച്ഛേദിച്ചിരുന്നു. അഹമ്മദ് മസൂദിനൊപ്പം ചേർന്ന മുൻ വൈസ് പ്രസിഡന്റ് അമറുളള സലേ വിവരങ്ങൾ കൈമാറുന്നത് തടയാനായിരുന്നു താലിബാന്റെ നടപടി. ഓഗസ്റ്റ് 15നാണ് അഫ്​ഗാൻ തലസ്ഥാനമായ കാബൂൾ താലിബാൻ പിടിച്ചെടുത്തത്. പിന്നാലെ അഷറഫ് ഗനി രാജ്യം വിട്ടപ്പോൾ ഇടക്കാല പ്രസിഡന്റായി അമറുള്ള സ്വയം പ്രഖ്യാപിച്ചിരുന്നു.

താലിബാനെതിരേയുളള പോരാട്ടത്തിന് തങ്ങൾക്ക് കെൽപ്പുണ്ടെന്ന് നേരത്തെ തന്നെ പ്രതിരോധ സേന വ്യക്തമാക്കിയിരുന്നു.

Story Highlight: Taliban attacks Panjshir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here