25
Sep 2021
Saturday

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ കരാർ ഒപ്പിട്ടത് രണ്ട് വർഷത്തേക്ക്

cristiano ronaldo manchester united

പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഒപ്പിട്ടത് രണ്ട് വർഷത്തേക്ക്. കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനുമുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് ഔദ്യോഗിക വാർത്താകുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. (cristiano ronaldo manchester united)

മാഞ്ചസ്റ്റർ യുണൈറ്റഡിന് എല്ലായ്പ്പോഴും തൻ്റെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. ആരാധകരാൽ നിറഞ്ഞ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിൽ മത്സരിക്കാനായി താൻ കാത്തിരിക്കുകയാണെന്നും താരം വ്യക്തമാക്കി.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ചെന്നറിയിച്ചുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോസ്റ്റ് ഇൻസ്റ്റഗ്രാം റെക്കോർഡുകൾ തകർത്തിരുന്നു. ഒരു സ്പോർട്സ് ടീമിന് ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്ന ഏറ്റവുമധികം ലൈക്കെന്ന നേട്ടമാണ് ഈ അനൗൺസ്മെൻ്റ് പോസ്റ്റിനു ലഭിച്ചത്. 12 മില്ല്യണിലധികം ലൈക്കുകളാണ് ഈ പോസ്റ്റിനു ലഭിച്ചത്.

അതേസമയം, ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്കുകൾ നേടിയ കായിക സംബന്ധിയായ പോസ്റ്റ് ലയണൽ മെസിക്ക് സ്വന്തമാണ്. കോപ്പ അമേരിക്ക ട്രോഫിയുമായി ഇരിക്കുന്ന മെസിയുടെ ചിത്രത്തിനു ലഭിച്ചത് 23 മില്ല്യണോളം ലൈക്കുകളാണ്.

Read Also : ഇൻസ്റ്റഗാം റെക്കോർഡുകൾ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്രിസ്റ്റ്യാനോ അനൗൺസ്മെന്റ്

ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ തിരികെയെത്തി എന്ന പ്രഖ്യാപനത്തിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ക്രാഷ് ആയിരുന്നു. കൈമാറ്റ വിവരങ്ങളറിയാൻ ആളുകൾ ഇടിച്ചുകയറിയപ്പോൾ ട്രാഫിക് അധികരിച്ചു എന്നും ഇത് സൈറ്റ് ക്രാഷ് ആവുന്നതിനു കാരണമായി എന്നുമാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഏറെ വൈകാതെ അധികൃതർ സൈറ്റിലെ പ്രശ്നം പരിഹരിച്ചു.

ചുവന്ന ചെകുത്താന്മാരുടെ സംഘത്തിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ മടങ്ങിവരവ് വമ്പൻ അലയൊലികളാണ് ഉയർത്തിയത്. ലോകമെമ്പാടും വിവിധ മേഖലകളിലുള്ള സെലബ്രറ്റികൾ താരത്തിൻ്റെ മടങ്ങിവരവിൽ സന്തോഷം അറിയിച്ചു. പ്രഖ്യാപനത്തിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൻ്റെ എണ്ണത്തിൽ വമ്പൻ കുതിപ്പുണ്ടായി. ബാഴ്സലോണയിൽ നിന്ന് ഇതിഹാസ താരം ലയണൽ മെസി പിഎസ്ജിയിലെത്തിയപ്പോൾ ഉണ്ടായ ആവേശമാണ് ക്രിസ്ത്യാനോയുടെ മടങ്ങിവരവിൽ ഉയരുന്നത്.

12 വർഷങ്ങൾക്ക് ശേഷമാണ് റൊണാൾഡോ യുണൈറ്റഡ് ജഴ്സിയിൽ തിരികെയെത്തുന്നത്. കരിയറിൻ്റെ ആദ്യ കാലത്ത് 2003 മുതൽ 2009 വരെ റൊണാൾഡോ യുണൈറ്റഡിനായി കളിച്ചിരുന്നു. പിന്നീട് റയൽ മാഡ്രിഡിലേക്കും അവിടെ നിന്ന് യുവൻ്റസിലേക്കും അദ്ദേഹം ചേക്കേറി.

Story Highlight: cristiano ronaldo 2 year deal manchester united

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top