ഡി സി സി പുന:സംഘടന; നേതൃത്വത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കെ ശിവദാസൻ നായർ

നേതൃത്വത്തെ താൻ ആക്ഷേപിച്ചിട്ടില്ലെന്ന് കെ പി സി സി മുൻ ജനറൽ സെക്രട്ടറി കെ ശിവദാസൻ നായർ. കാരണം കാണിക്കൽ നോട്ടിസിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സദുദ്ദേശപരമായ വിമർശനം മാത്രമാണ് താൻ നടത്തിയത്.
സസ്‌പെൻഷൻ നടപടി പിൻവലിക്കണമെന്നും കെ ശിവദാസൻ നായർ നൽകിയ മറുപടിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also : ദേശീയ നേതൃത്വത്തിലേക്ക് ചെന്നിത്തലയെ നിയോഗിക്കുന്നതില്‍ അതൃപ്തി അറിയിച്ച് രാഹുല്‍ ഗാന്ധി
ഡി സി സി പ്രസിഡന്റുമാരുടെ പട്ടിക വന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ കെ ശിവദാനസൻ നായർ പരസ്യ പ്രതികരണം നടത്തിയിരുന്നു. ഇതേത്തുടർന്ന് ശിവദാസൻ നായരെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. തുടർ നടപടികൾ എടുക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടിസും നൽകിയിരുന്നു.
Read Also : രാജിവയ്ക്കുമെന്ന് അഭ്യൂഹം; എ വി ഗോപിനാഥ് അല്‍പസമയത്തിനകം മാധ്യമങ്ങളെ കാണും
Story Highlight: DCC Presidents list: k sivadasan nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here