Advertisement

നിയമസഭ കൈയാങ്കളി കേസ്; പ്രതികളുടെ വിടുതൽ ഹർജിയിൽ കോടതി വിധി സെപ്റ്റംബർ 6 ന്

August 31, 2021
1 minute Read

നിയമസഭ കൈയാങ്കളി കേസ്; പ്രതികളുടെ വിടുതൽ ഹർജിയിൽ സെപ്റ്റംബർ 6 ന് കോടതി വിധി പറയും. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുക. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് രമേശ് ചെന്നിത്തല കോടതിയിൽ.

കേസിൽ പ്രതികളായ എൽഡിഎഫ് നേതാക്കള്‍ നൽകിയിട്ടുള്ള വിടുതൽ ഹർജികളും രമേശ് ചെന്നിത്തലയുടെ തടസ്സ ഹർജിയുമാണ് കോടതി ഇന്ന് പരിഗണിച്ചത് . കേസ് പിൻവലിക്കാനുള്ള സർക്കാർ ഉത്തരവ് തള്ളിയ സുപ്രീം കോടതി പ്രതികളോട് വിചാരണ നേരിടാൻ നിർദ്ദേശിച്ചിരുന്നു.

Read Also : മഹാത്മാ ഗാന്ധിയെയും ഉപ്പുസത്യാഗ്രഹത്തെയും സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്ന് പറിച്ചു മാറ്റുന്നകാലം വിദൂരമല്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

കേസ് സിജെഎം കോടതിയിലെത്തിയതോടെ മന്ത്രി ശിവൻകുട്ടി ഉൾപ്പെടെ ആറു പ്രതികള്‍ വിടുതൽ ഹർജി നൽകി. കേസ് തള്ളരുതെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും കോടതിയെ സമീപിച്ചു. രമേശ് ചെന്നിത്തലക്ക് കേസിൽ കക്ഷി ചേരാൻ അധികാരമില്ലെന്ന് കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോള്‍ സർക്കാർ അഭിഭാഷകൻ വാദിച്ചിരുന്നു.

Story Highlight:kerala-assembly-vandalism-case-thiruvananthapuram-cjm-court-hear-sep 6th

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top