Advertisement

ഉമ്മന്‍ചാണ്ടിക്കൊപ്പമെന്ന് ടി.സിദ്ദിഖ്; എ ഗ്രൂപ്പില്‍ നിന്ന് അകന്നുവെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

August 31, 2021
1 minute Read

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ സമയം മുതല്‍ ടി സിദ്ധിഖ് എ ഗ്രൂപ്പില്‍ നിന്നും ഉമ്മന്‍ചാണ്ടിയില്‍ നിന്നും അകലുന്നുവെന്ന പ്രചാരണം ശക്തമായിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവായി വിഡി സതീശനെ തെരഞ്ഞെടുത്തപ്പോഴും ഉമ്മന്‍ചാണ്ടിയുടെ തിരുമാനത്തില്‍ നിന്നും വ്യത്യസ്ത തീരുമാനത്തിനൊപ്പമായിരുന്നു സിദ്ധിഖ്.

ഗ്രൂപ്പുകാരനായി ഇരുന്നിട്ട് ഗ്രൂപ്പ് ഇല്ലെന്ന് പറയുന്നത് ആത്മവഞ്ചനയാണെന്ന് കഴിഞ്ഞ ദിവസം ടി സിദ്ധിഖിനെ കെസി അബു വിമര്‍ശിച്ചിരുന്നു. കോഴിക്കോട് ഡിസിസി അധ്യക്ഷനായ പ്രവീണ്‍കുമാറിനെ പിന്തുണച്ചുവെന്നായിരുന്നു വിമര്‍ശനം. കഴിഞ്ഞ ദിവസം കോഴിക്കോട് ഡിസിസി അധ്യക്ഷനെ പ്രഖ്യാപിച്ചപ്പോഴും ടി സിദ്ധിഖിനെതിരെ വിമര്‍ശനം ഉയര്‍ന്നു.

Read Also : കോണ്‍ഗ്രസിനോട് ഇടഞ്ഞ് ആര്‍എസ്പി; യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും

ഇതിനിടെയാണ് ഉമ്മന്‍ചാണ്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം സിദ്ധിഖ് ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമാക്കുന്നത്. എ ഗ്രൂപ്പിൽ നിന്ന് എങ്ങനെ അകന്നുവെന്ന ആരോപണങ്ങൾക്ക് മറുപടിയാണിത്. സിദ്ദിഖ് സുധാകര പക്ഷത്തിനൊപ്പം ചേർന്നുവെന്ന ആരോപണം ഉയർന്നിരുന്നു. പ്രചരണം ശക്തമായതിനെ തുടർന്നാണ് സിദ്ദിഖ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Story Highlight: t-siddique-set-his-facebook-profile-picture-with-oommen-chandy-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top