Advertisement

‘നിഗൂഢത’പടര്‍ത്തി എസ്. ജെ സിനുവിന്റെ ‘തേര്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

August 31, 2021
1 minute Read
theru first look poster

ഫാമിലി ആക്ഷന്‍ ത്രില്ലറുമായി വീണ്ടും എസ്. ജെ. സിനു. ജിബൂട്ടിയ്ക്ക് ശേഷം എസ്. ജെ സിനു സംവിധാനം ചെയ്യുന്ന തേരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി. പി. സാം നിര്‍മിക്കുന്ന ചിത്രത്തില്‍ അമിത് ചക്കാലയ്ക്കലാണ് നായകന്‍.

ചതുരംഗക്കളവും, അതിലെ തേരും, പൊലീസ് തൊപ്പിയും, വിലങ്ങും, തോക്കും, ഉള്‍പ്പെട്ട പശ്ചാത്തലത്തിലുള്ള പോസ്റ്റര്‍ നിഗൂഢത പടര്‍ത്തുന്നുണ്ട്. നിയമങ്ങള്‍ക്കും നിയമപാലകര്‍ക്കും എതിരെയുള്ള നായകന്റെ പോരാട്ടമാകും ഈ ചിത്രമെന്ന സൂചന ടൈറ്റില്‍ പോസ്റ്റര്‍ നല്‍കുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സെപ്റ്റംബര്‍ 1 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. അമിതിന് പുറമേ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, സഞ്ജു ശിവറാം, പ്രശാന്ത് അലക്‌സാണ്ടര്‍, ശ്രീജിത്ത് രവി, അസീസ് നെടുമങ്ങാട്, ഷെഫീഖ്, സ്മിനു സിജോ, റിയ സൈറ, ആര്‍. ജെ. നില്‍ജ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഡിനില്‍ പി.കെയാണ് തേരിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

ഫ്‌ളവേഴ്‌സ് ടി.വി ഡിഒപിയായ സിനുവിന്റെ ആദ്യ സംവിധാന സംരംഭമായ ജിബൂട്ടിയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. യൂട്യൂബില്‍ ആറ് മണിക്കൂറുകൊണ്ട് പത്ത് ലക്ഷത്തിലധികം പേരാണ് ട്രെയിലര്‍ കണ്ടത്.

Story Highlight: theru first look poster, djibouti

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top