Advertisement

സേലത്ത് ഭര്‍ത്താവിന്റെ ആസിഡാക്രമണത്തില്‍ ഭാര്യ മരിച്ചു

August 31, 2021
Google News 2 minutes Read

സേലത്ത് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഭാര്യ മരിച്ചു. കുടുംബകലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭര്‍ത്താവ് യേശുദാസുമായി രേവതി പിണങ്ങി മാറി താമസിക്കുകയായിരുന്നു.

ഭര്‍ത്താവുമായി ജീവിക്കാൻ കഴിയില്ലെന്ന് രേവതി അമ്മയുമായി പൊലീസ് സ്റ്റേഷനിലെത്തി തിങ്കളാഴ്ച അറിയിച്ചിരുന്നു. തുടർന്ന് രേവതി സ്വദേശമായ നാമക്കലിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുമ്പോള്‍ ഭര്‍ത്താവ് യേശുദാസ് ആസിഡുമായി എത്തി രേവതിയുടെ മുഖത്ത് ഒഴിക്കുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ രേവതിയെ നാട്ടുകാര്‍ ചേര്‍ന്നാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read Also : ടൊക്യോ സബ്‌വേ സ്റ്റേഷനിൽ ആസിഡ് ആക്രമണം; രണ്ട് പേർക്ക് പരുക്ക്

ആക്രമണത്തില്‍ രേവതിയുടെ അമ്മയ്ക്കും പരിക്കുണ്ട്. ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ യേശുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : ‘ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് വേണം’; ആവശ്യം ശക്തമാക്കി ബിഹാര്‍ മുഖ്യമന്ത്രി

Story Highlight: Woman attacked with acid by husband in Salem

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here