19
Sep 2021
Sunday

ടൊക്യോ സബ്‌വേ സ്റ്റേഷനിൽ ആസിഡ് ആക്രമണം; രണ്ട് പേർക്ക് പരുക്ക്

Injured Acid Attack Tokyo

ടോക്യോ സബ്സ്റ്റേഷനിലുണ്ടായ ആസിഡ് ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്ക്. ചൊവ്വാഴ്ച രാത്രി ഷിരോകനെ തകനവ സ്റ്റേഷനിലാണ് ആക്രമണം ഉണ്ടായത്. ടൊക്യോ പാരാലിമ്പിക്സ് ഉദ്ഘാടനച്ചടങ്ങുകൾ നടക്കുന്നതിനിടെയായിരുന്നു ആക്രമണം. 22 കാരനായ യുവാവിനും 34കാരിയായ യുവതിക്കുമാണ് ആക്രമണത്തിൽ പരുക്കേറ്റത്. (Injured Acid Attack Tokyo)

യുവാവ് കച്ചവടക്കാരനാണ്. ആസിഡ് സ്പ്രേ ചെയ്തതിനെ തുടർന്ന് ഇയാളുടെ മുഖത്തിനു പൊള്ളലേറ്റു. യുവതിയുടെ കാലിലാണ് പൊള്ളലേറ്റത്. സൾഫ്യൂരിക്ക് ആസിഡ് കൊണ്ടാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് വിവരം. ഇയാൾ ഒളിവിലാണ്. പ്രതിക്കായി വ്യാപക തെരച്ചിലാണ് നടക്കുന്നത്.

ജാപ്പനീസ് ചക്രവർത്തി നരുഹിതോ ആണ് ഇന്നലെ പാരാലിമ്പിക്സ് ഉദ്ഘാടനം ചെയ്തത്. ടോക്യോയിലെ ഒളിമ്പിക് സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. എന്നാൽ ചടങ്ങുകൾ കാണാൻ അധികം ആളുകൾ ഉണ്ടായിരുന്നില്ല. കൊവിഡ് രോഗബാധ കാരണം ഏതാണ്ടെല്ലാ മത്സരങ്ങളും കാണികളില്ലാതെയാണ് നടക്കുക.

Read Also : ടോക്യോ പാരാലിമ്പിക്സിന് വർണാഭമായ തുടക്കം

3,400 ഓളം പാരാലിമ്പ്യൻസ് ആണ് മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്. കൊവിഡ് ആയതിനാൽ ഒളിമ്പിക്സ് പോലെ പാരാലിമ്പിക്സിലും സംഘാംഗങ്ങൾക്ക് എല്ലാവർക്കും മാർച്ച് പാസ്റ്റിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നില്ല. രാഷ്ട്രീയ കാരണങ്ങളെ തുടർന്ന് കായിക മാമാങ്കത്തിൽ നിന്ന് പിന്മാറിയ അഫ്ഗാനിസ്ഥാന് പിന്തുണ അർപ്പിച്ച് ഒരു വാളണ്ടിയർ അഫ്ഗാൻ പതാകയുമായി മാർച്ച് പാസ്റ്റിൽ പങ്കെടുത്തു.

13 ദിവസമാണ് മത്സരങ്ങൾ നീണ്ടുനിൽക്കുക. 22 ഇനങ്ങളിലായി 539 സ്വർണമെഡലുകളാണ് സമ്മാനം.

54 കായികതാരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ പങ്കെടുക്കുക. ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. ആർച്ചറി, അത‍്‍ലറ്റിക്‌സ്‌ (ട്രാക്ക് ആൻഡ്‌ ഫീൽഡ്), ബാഡ്‌മിന്റൺ, നീന്തൽ, ഭാരോദ്വഹനം തുടങ്ങി 9 ഇനങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുക. ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ അഞ്ചു കായികതാരങ്ങളടക്കം 11 പേരാണ് അണിനിരക്കുക. ഇന്ത്യൻ ടീമിലെ ഏക മലയാളി സിദ്ധാർഥ ബാബു ഷൂട്ടിങ്ങിൽ മത്സരിക്കും.

ഷോട്ട് പുട്ട് താരം ടേക് ചന്ദ് ആണ് ഇന്ത്യൻ സംഘത്തിൻ്റെ പതാകവാഹകനായത്. നേരത്തെ നിശ്ചയിച്ചിരുന്ന മാരിയപ്പൻ തങ്കവേലു ക്വാറൻ്റീനിൽ ആയതിനാലാണ് ചന്ദിനെ പതാക ഏല്പിച്ചിരിക്കുന്നത്. മാരിയപ്പനൊപ്പം മറ്റ് അഞ്ച് അത്‌ലീറ്റുകൾ കൂടി ക്വാറൻ്റീനിലാണ്. ഒളിമ്പിക്സിൽ പങ്കെടുക്കാനായി ഇവർ എത്തിയ വിമാനത്തിൽ കൊവിഡ് ബാധിതനുണ്ടായിരുന്നു. ഇതേ തുടർന്നാണ് താരങ്ങളെ ക്വാറൻ്റീനിലാക്കിയത്.

Story Highlights : Two Injured Acid Attack Tokyo

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top