ന്യൂസിലാൻഡിനെതീരെ ബംഗ്ലാദേശിന് തകർപ്പൻ ജയം

ന്യൂസിലാൻഡിനെതിരായ ആദ്യ ടി20 യിൽ ബംഗ്ലാദേശിന് ജയത്തോടെ തുടക്കം. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലാണ് ബംഗ്ലാദേശ് ജയത്തോടെ തുടങ്ങിയത്. ധാക്കയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. ന്യൂസിലാന്‍ഡ് 16.5 ഓവറിൽ 60 റൺസിന് എല്ലാവരും പുറതതാത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് 15 ഓവറിൽ ലക്ഷ്യം കണ്ടു.
Read Also : ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ തുടക്കം
വിക്കറ്റ് കീപ്പർ ലഥാമും ഹെൻ റി നിക്കോളാസും നേടിയ 18 റൺസ് ഒഴികെ മറ്റാരും രണ്ടക്കം കണ്ടില്ല. രണ്ട് വിക്കറ്റ് വീഴ്ത്തിയ നാസും അഹമ്മദാണ് ന്യൂസിലാൻഡിന്റെ മുൻനിരയെ എറിഞ്ഞിട്ടത്. രണ്ട് വിക്കറ്റ് വീഴ്ത്തി ഷാക്കിബ് അൽഹസനും പിന്തുണ കൊടുത്തു. മധ്യനിരയേയും വാലറ്റത്തേയും മുസ്തഫിസുർ റഹ്‌മാൻ മടക്കി. മറുപടി ബാറ്റിങിൽ ബംഗ്ലാദേശ് പതറിയെങ്കിലും വിട്ടുകൊടുത്തില്ല. ഷാക്കിബ് അൽഹസൻ(25) മുഷ്ഫിഖുർ റഹീം(16)മഹ്‌മൂദുള്ള(14) എന്നിവരായിരുന്നു ബംഗ്ലാദേശിനായി തിളങ്ങിയത്.
Story Highlight: Bangladesh won against Newzealand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here