Advertisement

ഐപിഎൽ 2022 ഗ്രൂപ്പ് മാതൃകയിൽ നടത്തുമെന്ന് റിപ്പോർട്ട്

September 1, 2021
2 minutes Read
IPL 2022 BCCI format

അടുത്ത വർഷത്തെ ഐപിഎൽ ഗ്രൂപ്പ് മാതൃകയിൽ നടത്തുമെന്ന് റിപ്പോർട്ട്. 2 ടീമുകൾ കൂടി വർധിക്കുന്നതിനാൽ റൗണ്ട് റോബിൻ രീതിയിൽ നടത്തിയാൽ ടൂർണമെൻ്റിൻ്റെ ദൈർഘ്യം വർധിക്കുമെന്നും അതിനാൽ ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ച് ടൂർണമെൻ്റ് നടത്തുമെന്നും ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ക്രിക്ക്‌ബസ് റിപ്പോർട്ട് ചെയ്തു. കേരളത്തിൽ നിന്നുള്ള ഐപിഎൽ ടീമായ കൊച്ചി ടസ്കേഴ്സ് കേരള കൂടി കളിച്ചിരുന്ന 2011ലെ ടൂർണമെൻ്റ് ഗ്രൂപ്പ് മാതൃകയിലായിരുന്നു. അക്കൊല്ലം 10 ടീമുകൾ ഐപിഎൽ കളിച്ചിരുന്നു. (IPL 2022 BCCI format)

5 ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി ടീമുകളെ തിരിക്കും. അതാത് ഗ്രൂപ്പുകളിലെ ടീമുകൾ തമ്മിൽ ഹോം, എവേ മത്സരങ്ങളും എതിർ ഗ്രൂപ്പിലെ എല്ലാ ടീമുകളുമായി ഓരോ മത്സരങ്ങളും കളിക്കും. എതിർ ഗ്രൂപ്പിലെ ഒരു ടീമിനെതിരെ മാത്രം ഹോം, എവേ മത്സരങ്ങളുണ്ടാവും. ഇതോടെ ഒരു ടീം ഗ്രൂപ്പ് ഘട്ടത്തിൽ 14 മത്സരങ്ങൾ കളിക്കും. ആകെ 74 ഗ്രൂപ്പ് മത്സരങ്ങൾ. തുടർന്ന് നോക്കൗട്ട് ഘട്ട പോരാട്ടങ്ങൾ നടക്കും.

Read Also : പുതിയ രണ്ട് ഐപിഎൽ ടീമുകളിൽ ഒരു ടീമിനുള്ള ടെൻഡർ ക്ഷണിച്ച് ബിസിസിഐ

ഇന്നലെ, ബിസിസിഐ പുതിയ രണ്ട് ഐപിഎൽ ടീമുകളിൽ ഒരു ടീമിനുള്ള ടെൻഡർ ക്ഷണിച്ചിരുന്നു. ഒക്ടോബർ അഞ്ചാണ് ടെൻഡർ സമർപിക്കാനുള്ള അവസാന തീയതി. 2000 കോടി രൂപയാണ് ടീമുകളുടെ അടിസ്ഥാന വില. നേരത്തെ 1700 കോടി രൂപ ആയിരുന്നു പുതിയ ടീമുകളുടെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഇപ്പോൾ ഇത് 300 കോടി രൂപ വീതം വർധിപ്പിച്ച് 2000 കോടി ആക്കിയിരിക്കുകയാണ്.

അഹ്മദാബാദ്, ലക്നൗ, പൂനെ എന്നിവിടങ്ങളിൽ നിന്നുള്ള ഫ്രാഞ്ചൈസികളാണ് പുതിയ ടീമുകൾക്കായി മുൻനിരയിലുള്ളത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ നരേന്ദ്രമോദി സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന അഹ്മദാബാദ് ഉറപ്പായും ഉണ്ടാവുമെന്നാണ് സൂചന. കേരളത്തിൽ നിന്നുള്ള ഫ്രാഞ്ചൈസിയെപ്പറ്റി ചില അഭ്യൂഹങ്ങളുണ്ടെങ്കിലും സ്ഥിരീകരിക്കാവുന്ന ഒരു റിപ്പോർട്ടും ഇക്കാര്യത്തിൽ വന്നിട്ടില്ല. നിലവിൽ അഹ്മദാബാദിനായി അദാനി ഗ്രൂപ്പും പൂനെയ്ക്കായി മുൻ ഐപിഎൽ ടീമായ പൂനെ സൂപ്പർ ജയൻ്റ് ടീം ഉടമ ആർപിജി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പും പൂനെക്കായി ഫാർമസ്യൂട്ടിക്കൽ കമ്പനി ടോറൻ്റുമാണ് രംഗത്തുള്ളത്.

Story Highlight: IPL 2022 BCCI group format

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top