Advertisement

ഇരിങ്ങാലക്കുട ചായക്കടയിലുണ്ടായ സ്‌ഫോടനം; സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ച മൂലമെന്ന് കണ്ടെത്തല്‍

September 1, 2021
Google News 1 minute Read
iringalakkuda explosion

തൃശൂര്‍ ഇരിങ്ങാലക്കുട ചായക്കടയിലുണ്ടായ സ്‌ഫോടനം പാചക വാതക സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ച മൂലമെന്ന് കണ്ടെത്തല്‍. പൊലീസ് എക്‌സ്‌പ്ലോസീവ്‌സ് വിദഗ്ധരുടേതാണ് കണ്ടെത്തല്‍. വാതകം അകത്ത് തങ്ങി നിന്നതാകാം സ്‌ഫോടനത്തിന് കാരണമായതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

രണ്ട് മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്തിയത്. സിലിണ്ടര്‍ ഘടിപ്പിച്ച പൈപ്പ് ദ്രവിച്ച അവസ്ഥയിലായിരുന്നു. ചായക്കടയില്‍ ഉണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകളില്‍ ഏതെങ്കിലും ഒന്നില്‍ നിന്നുള്ള ചോര്‍ച്ചയാണ് സ്‌ഫോടനത്തിന് കാരണമായതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

ചായക്കടയുടെ പുറകില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ മൊത്ത വിതരണ കേന്ദ്രം, ഗ്യാസ് ഗോഡൗണ്‍ എന്നിവടങ്ങളിലും സംഘം പരിശോധന നടത്തി. ചായക്കട ഉടമയില്‍ നിന്നുള്‍പ്പെടെ സംഘം വിവരങ്ങള്‍ ശേഖരിച്ചു.

Story Highlight: iringalakkuda explosion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here