കമല ഹാരിസിനൊപ്പം ജെഫ്രി എപ്സ്റ്റിന്‍; പ്രചരിക്കുന്ന ചിത്രത്തിന് പിന്നില്‍ [ 24 Fact Check]

അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരെ വ്യാജപ്രചാരണം. കമലാ ഹാരിസിന്റേയും അന്തരിച്ച യു.എസ് കോടീശ്വരന്‍ ജെഫ്രി എപ്സ്റ്റിന്റേയും ചിത്രം വച്ചാണ് വ്യാജപ്രചാരണം. ഇതിന്റെ സത്യാവസ്ഥ നോക്കാം.
ലൈംഗികാതിക്രമക്കേസില്‍ വിചാരണ നേരിടുന്നതിനിടെ ജയില്‍മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജെഫ്രിയും കമലാ ഹാരിസും സുഹൃത്തുക്കളായിരുന്നു എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം. ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് വഴി ചിത്രം വ്യാപകമായി പ്രചരിച്ചു. നിരവധി പേരാണ് ചിത്രം പങ്കുവച്ചത്.
എന്നാല്‍ ചിത്രം മോര്‍ഫ് ചെയ്തതാണ്. ഭര്‍ത്താവ് ഡഗ്ഗ് എംഹോംഫിന് ഒപ്പമുള്ള കമലയുടെ ചിത്രം എഡിറ്റ് ചെയ്ത് ജെഫ്രിയുടെ ചിത്രം ചേര്‍ക്കുകയായിരുന്നു. ഇതാണ് സത്യാവസ്ഥ അറിയാതെ പലരും പങ്കുവച്ചത്.
Story Highlight: Kamala Harris with Jeffrey Epstein, fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here