Advertisement

താലിബാന്‍ തീവ്രവാദ സംഘടനയാണോ അല്ലയോ; കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഒമര്‍ അബ്ദുള്ള

September 1, 2021
Google News 1 minute Read
omar abdulla

താലിബാന്‍ തീവ്രവാദ സംഘനയാണോ അല്ലയോ എന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. താലിബാനോടുള്ള ഇന്ത്യയുടെ നിലപാടില്‍ വ്യക്തത വരുത്തണമെന്നും ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. താലിബാന്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ ലോക്‌സഭാ സ്പീക്കര്‍ ഉള്‍പ്പെടെ പങ്കെടുത്ത ശ്രീനഗറിലെ ചടങ്ങിലായിരുന്നു ഒമര്‍ അബ്ദുളളയുടെ പരാമര്‍ശം.

‘താലിബാന്‍ ഭീകരവാദ സംഘടനയാണോ അല്ലയോ എന്ന് ഇന്ത്യ വ്യക്തമാക്കണം. അവര്‍ ഭീകരവാദികളാണെങ്കില്‍ എന്തിനാണ് അവരുമായി ചര്‍ച്ച നടത്തുന്നത്? താാലിബാന്‍ ഭീകരവാദികളല്ല എങ്കില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഭീകരവാദ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ഇന്ത്യ ശുപാര്‍ശ ചെയ്യുമോ? കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം’. ഒമര്‍ അബ്ദുള്ള പറഞ്ഞു.

Read Also : ഡൽഹിയിൽ സ്കൂൾ തുറന്നത് കൂടിയാലോചനക്ക് ശേഷമെന്ന് വിദ്യാഭ്യാസ മന്ത്രി

ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി താലിബാന്‍ ഉപമേധാവി ഷേര്‍ മുഹമ്മദ് അബ്ബാസ് നെക്‌സായി പറഞ്ഞിരുന്നു. ഇതിന് മുന്‍പ് പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് നേതാക്കള്‍ താലിബാനുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇന്ത്യയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ജെയ്‌ഷെ താലിബാന്റെ സഹായം തേടിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

Story Highlight: omar abdulla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here