Advertisement

സ്പ്രിങ്ക്ളർ വിഷയത്തിലെ ആദ്യ റിപ്പോർട്ട് അട്ടിമറിച്ചെന്ന് രമേശ് ചെന്നിത്തല

September 1, 2021
Google News 1 minute Read
No public response on DCC list

സ്പ്രിങ്ക്ളർ വിഷയത്തിലെ ആദ്യ റിപ്പോർട്ട് അട്ടിമറിച്ചെന്ന് രമേശ് ചെന്നിത്തല. താൻ ഉന്നയിച്ചത് ശരിയെന്ന് ആദ്യ അന്വേഷണം നടത്തിയ മാധവൻ നമ്പ്യാർ കമ്മിറ്റി കണ്ടെത്തി. ഇത് മുഖ്യമന്ത്രിയെയും ശിവശങ്കറിനെയും വെള്ളപ്പൂശാനുള്ള റിപ്പോർട്ടെന്ന് രമേശ് ചെന്നിത്തല. എം. ശിവശങ്കർ കുറ്റക്കാരനല്ലെന്ന് ചേർത്തത് വിചിത്രവും കൗതുകവുമെന്ന് രമേശ് ചെന്നിത്തല.

ശിവശങ്കറിനെ കടുത്ത രീതിയിൽ വിമർശിച്ച ആദ്യ റിപ്പോർട്ട്‌ നൽകിയത് മാധവൻ നമ്പ്യാർ കമ്മിറ്റി ആയിരുന്നു. കരാറിൽ വീഴ്ച ഉണ്ടായെങ്കിലും ശിവശങ്കറിന്റ മോശം ഉദ്ദേശം ഇല്ലായിരുന്നു എന്ന് രണ്ടാം അന്വേഷണ കമ്മിറ്റി തലവൻ കെ. ശശിധരൻ നായർ റിപ്പോർട്ടിൽ പറയുന്നു. കരാർ നടപടി ഒന്നും പാലിച്ചില്ലെങ്കിലും ശിവശങ്കർ അടിയന്തിര സാഹചര്യം പരിഗണിച്ചു തീരുമാനം എടുത്തു എന്നാണ് രണ്ടാം റിപ്പോർട്ട്‌.

Read Also : സ്പ്രിങ്ക്ളർ കരാർ മുഖ്യമന്ത്രി അറിയാതെ; കരാറിന് പിന്നിൽ എം ശിവശങ്കറെന്ന് പരിശോധനാ സമിതി റിപ്പോർട്ട്| 24 Exclusive

വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി വച്ച ഒന്നായിരുന്നു ശിവശങ്കർ നേതൃത്വമെടുത്ത് നടപ്പാക്കിയ സ്പ്രിങ്ക്ളർ ഡേറ്റാ കരാർ. ശിവശങ്കർ സ്വന്തം നിലയിലെടുത്ത തീരുമാനമാണ് സ്പ്രിങ്ക്ളർ കരാറെന്ന് അന്ന് ചർച്ചകൾ ഉയർന്നിരുന്നു. അത് ശരിവെക്കുന്നതാണ് കെ ശശിധരൻ നായർ റിപ്പോർട്ട്. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ, മുഖ്യമന്ത്രിയോട് ചോദിക്കാതെ ശിവശങ്കർ സ്വന്തം നിലയിൽ തീരുമാനമെടുത്തത് ​ഗുരുതര വീഴ്ചയാണെന്ന് ഇരു കമ്മിറ്റികളും അടിവരയിട്ട് പറയുന്നു. മാധവൻ നമ്പ്യാർ കമ്മിറ്റി ശിവശങ്കറിനെ കുറ്റക്കാരനെന്ന് പറയുന്നതിനെ ശശിധരൻ നായർ കമ്മിറ്റിയും ശരിവെക്കുന്നുണ്ട്. പക്ഷേ, ശിവശങ്കർ ചെയ്തത് തെറ്റാണെങ്കിലും ഉദ്ദേശ്യ ശുദ്ധിയിൽ സംശയിക്കേണ്ട എന്ന നിലപാടാണ് രണ്ടാം കമ്മിറ്റി റിപ്പോർട്ട് പറയുന്നത്. കൊവിഡ് പോലെയൊരു അടിയന്തര സാഹചര്യത്തിൽ അതിവേ​ഗം ഒരു തീരുമാനമെടുത്തതാണ്. സർക്കാരിനെ ഏതെങ്കിലും തരത്തിൽ കളങ്കപ്പെടുത്താനോ ഏതെങ്കിലും തരത്തിൽ അഴിമതി നടത്താനോ ഉള്ള ഉദ്ദേശ്യമൊന്നും ശിവശങ്കറിനില്ലായിരുന്നു എന്നാണ് ശശിധരൻ നായർ റിപ്പോർട്ട് പറയുന്നത്.

Story Highlight: Ramesh Chennithala Sprinkler case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here