ഉമ്മന്‍ചാണ്ടിയുമായുള്ളത് വൈകാരിക ബന്ധമെന്ന് ടി.സിദ്ദിഖ്; ചർച്ച നടത്തി പാർട്ടിയെ ഒന്നിച്ച് കൊണ്ടുപോകും

കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. ടി.സിദ്ദിഖ് എ ഗ്രൂപ്പില്‍ നിന്ന് അകന്നെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച. ഉമ്മന്‍ചാണ്ടിയുമായുള്ളത് വൈകാരിക ബന്ധമാണെന്നും, അതില്‍ ഇടര്‍ച്ചയില്ലെന്നും ടി.സിദ്ദിഖ് പറഞ്ഞു. എല്ലാവരുമായി ചർച്ച നടത്തി പാർട്ടിയെ വർക്കിംഗ് മോഡിലേക്ക് മാറ്റാനാണ് ലക്ഷ്യം.
Read Also : വി ഡി സതീശൻ കാണിച്ച അച്ചടക്കരാഹിത്യം താൻ കാണിച്ചിട്ടില്ല ; കെ പി അനിൽ കുമാർ
ഉമ്മൻ ചാണ്ടിയുമായി നിരന്തരം ചർച്ചകൾ നടത്താറുണ്ട്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉമ്മൻ ചാണ്ടിയെന്നത് പ്രധാന ഘടകമെന്നാണ് സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നത്. ആരെയും മാറ്റിനിര്‍ത്തി മുന്നോട്ടുപോകാനാവില്ലെന്നും എല്ലാവരും യോജിച്ച് പോകണമെന്നും സിദ്ദിഖ് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ ധിക്കരിച്ച് ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഐ ഗ്രൂപ്പിലെ പ്രവീൺ കുമാറിനെ സിദ്ദീഖ് തുണച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here