ജയില്‍ ചാടി ബള്‍ഗേറിയന്‍ പൗരന്‍; ചാടിയത് അതീവ സുരക്ഷയുള്ള തൃശ്ശിനാപ്പള്ളി സെന്‍ട്രല്‍ ജയില്‍

കള്ളപ്പണകേസില്‍ തമിഴ്‌നാട് തൃശ്ശിനാപ്പള്ളി സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ബള്‍ഗേറിയന്‍ പൗരന്‍ ജയില്‍ ചാടി. 2019ല്‍ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ചെന്നൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത ഇല്യാന്‍ മര്‍ക്കോവ് ആണ് ജയില്‍ ചാടിയത്.
നൂറിലധികം വിദേശ തടവുകാരുള്ള ജയിലിലെ സ്പെഷ്യല്‍ ക്യാമ്പില്‍ നിന്നാണ് മര്‍ക്കോവ് ചാടിപോയത്. കഴിഞ്ഞ ദിവസം സ്പെഷ്യല്‍ ക്യാമ്പില്‍ നിന്നും മര്‍കോവിനെ കാണാതായതിനെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
Read Also : ഡൽഹിയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റിൽ
സ്പെഷ്യല്‍ ക്യാമ്പില്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിട്ടും അവ ബേധിച്ചാണ് മാര്‍കോവ് ജയില്‍ ചാടിയതെന്നും സെല്ലിലെ ജനല്‍ തകര്‍ത്ത നിലയിലാണെന്നും പൊലീസ് പറഞ്ഞു.
2019 ല്‍ വ്യാജ തിരിച്ചറിയല്‍ കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന നൈജീരിയന്‍ തടവുകാരനും ട്രിച്ചി ജയില്‍ ചാടിയിരുന്നു.
Story Highlight: trichy central jail, bulgarian national escaped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here