ഡൽഹിയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റിൽ

ഡൽഹിയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭൂവുടമയുടെ സഹോദരൻ അറസ്റ്റിൽ.
വടക്കൻ ഡൽഹിയിൽ നരേല എന്ന സ്ഥലത്ത് ഓഗസ്റ്റ് 23 നാണ് പെൺകുട്ടികൊല്ലപ്പെട്ടത്. ഭൂവുടമയുടെ സഹോദരന്റെ വീട്ടിൽ ജോലിക്ക് നിർത്തിയതായിരുന്നു 13 വയസ്സുള്ള പെൺകുട്ടിയെ. ഗരുഗ്രാമിലായിരുന്നു പെൺകുട്ടി ജോലിചെയ്തിരുന്നത്. 23ാം തിയതി പെൺകുട്ടിമരിച്ചുവെന്ന് അറിയിച്ചുകൊണ്ട് മുതദേഹം പെൺകുട്ടിയുടെ വീട്ടിൽ എത്തിക്കുകയായിരുന്നു. ഉടൻ സംസ്കരിക്കണമെന്ന് ഭൂവുടമയുടെ സഹോദരൻ നിർബന്ധം പിടിച്ചു.
ഇതിൽ സംശയം തോന്നിയ പെൺകുട്ടിയുടെ പിതാവ് പൊലീസിൽ അറിയിക്കുകയായിരുന്നു. പെൺകുട്ടി പീഡനത്തിനിരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Story Highlight: dalit girl raped killed
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!