കായംകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി നാല് മരണം

ആലപ്പുഴ കായംകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി നാല് മരണം. വലിയഴീക്കലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ നാല് പേരാണ് മരിച്ചത്. സുനില്‍ ദത്ത്, സുദേവന്, തങ്കപ്പന്, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. ഓംകാരം എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഘം മത്സബന്ധനത്തിന് തിരിച്ചത്. പതിനാറ് മത്സ്യത്തൊഴിലാളികളായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. തറയില്‍ക്കടവ്, ആറാട്ടുപുഴ സ്വദേശികളാണിവര്‍. വള്ളം അപകടത്തില്‍പ്പെട്ടത് എങ്ങനെയെന്ന് വ്യക്തമല്ല. പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി.
Story Highlight: boat accident kayamkulam
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!