ആനി രാജയുടെ പരാമർശം തെറ്റെന്ന് സി.പി.ഐ; ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിക്കും

കേരള പൊലീസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച ആനി രാജയുടെ പരാമർശത്തിൽ സി.പി.ഐ. സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. ആനി രാജയുടെ അനവസരത്തിലുള്ള പരാമർശം സർക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന് സി.പി.ഐ. സംസ്ഥാന നേതൃത്വം അറിയിച്ചു. ഇത് സംബന്ധിച്ച് സി.പി.ഐ. സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിക്കും.
Read Also : വി ഡി സതീശൻ കാണിച്ച അച്ചടക്കരാഹിത്യം താൻ കാണിച്ചിട്ടില്ല ; കെ പി അനിൽ കുമാർ
ആർ.എസ്.എസ്. ഗ്യാങ് കേരള പൊലീസിൽ പ്രവർത്തിക്കുന്നതായി സംശയമുണ്ടെനന്നായിരുന്നു ആനി രാജയുടെ വിമർശനം. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ പൊലീസിൽ നിന്ന് ബോധപൂർവം ഇടപെടലുണ്ടാകുകയാണ്. ഗാർഹിക പീഡനത്തിനെതിരെ സംസ്ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ല. പൊലീസുകാരുടെ അനാസ്ഥ കൊണ്ടാണ് പല മരണങ്ങളും സംഭവിക്കുന്നത്. ആറ്റിങ്ങലിലെ സംഭവത്തിൽ പൊലീസുകാരിക്കെതിര ദളിത് പീഡനത്തിന് കേസെടുക്കണമെന്നുമായിരുന്നു ആനി രാജയുടെ ആവശ്യം. സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക വകുപ്പുവേണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും ആനി രാജ അറിയിച്ചിരുന്നു.
Story Highlight: CPI against Ani Raja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here