ആർ.എസ്.പി.യുമായി ചർച്ച നടത്തും; കോൺഗ്രസ് ആഭ്യന്തര പ്രശ്നങ്ങളിൽ ഘടകക്ഷികൾ ഇടപെടേണ്ട: എം.എം. ഹസൻ

യു.ഡി.എഫ്. യോഗത്തിന് മുന്നോടിയായി ആർ.എസ്.പി.യുമായി ഉഭയകക്ഷി ചർച്ച നടത്തുമെന്ന് യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ. സെപ്റ്റംബർ 6ന് രാവിലെ ഉഭയകക്ഷി ചർച്ചയും 3.30 ന് യു.ഡി.എഫ്. യോഗവും ചേരും. തെരഞ്ഞെടുപ്പിന് മുമ്പേ ചർച്ചകൾ വേണമെന്ന് ആർ.എസ്.പി. ആവശ്യപ്പെട്ടിരുന്നു, എന്നാൽ അത് അന്ന് നടന്നിരുന്നില്ലെന്ന് എം.എം. ഹസൻ വ്യക്തമാക്കി.
കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നങ്ങളിൽ ഘടകകക്ഷികൾ ഇടപെടേണ്ടെന്നും എം.എം. ഹസൻ അറിയിച്ചു. ഘടകകക്ഷികളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ കോൺഗ്രസ് ഇടപ്പെടാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിൽ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളില്ല. പാർട്ടി പുനഃസംഘടനയുമായി പ്രശ്നങ്ങൾക്ക് ബന്ധമില്ലെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.
Read Also : മെറിറ്റ് അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് വക്താവായി നിയമിച്ചത്: അർജുൻ രാധാകൃഷ്ണൻ
ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉടലെടുത്ത പ്രശ്നങ്ങളിൽ പരസ്യ വിമർശനവുമായി ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. കോൺഗ്രസ് മുങ്ങുകയല്ലെന്നും ചിലർ മുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
മുങ്ങുന്ന കപ്പലിൽ നിൽക്കാം. പക്ഷേ, മുക്കുകയാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് അതിലെങ്ങിനെ അതിലെങ്ങനെ നിൽക്കുമെന്നായിരുന്നു ഷിബു ബേബി ജോണിന്റെ ചോദ്യം.
Story Highlight: Discussion with RSP M M Hasan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here